കേരള ത്വലബ കോണ്‍ഫറന്‍സ് മലപ്പുറത്ത്
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ട്രൈസനേറിയത്തിന്റെ ഭാഗമായി കേരള ത്വലബ കോണ്‍ഫറന്‍സ് നവംബര്‍ 29.30 തിയതികളില്‍ റൗളത്തുനവവി നഗറില്‍ (മലപ്പുറം പടിഞ്ഞാറ്റുമുറി ഫള്ഫരി കാംപസ്) നടക്കും.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഖ്യാപനം നിര്‍വഹിച്ചു. ജില്ലകളില്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് അക്കാദമിക് സെമിനാറും മേഖലകളില്‍ പൈതൃകയാത്രയും ഇഅ്‌ലാന്‍ സ്ഥാപന പര്യടനവും സംഘടിപ്പിക്കും.
വേങ്ങര ബദ്‌രിയ്യ കോളജില്‍ സംഘടിപ്പിച്ച പ്രഖ്യാപന സമ്മേളനത്തില്‍ സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി അധ്യക്ഷനായി. കേന്ദ്ര മുശാവറ അംഗം കോട്ടുമല മൊയ്തീകുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.അഡ്വ.എന്‍ ശംസുദ്ധീന്‍ എം.എല്‍.എ മുഖ്യാഥിതിയായി.
സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, ളിയാഹുദ്ധീന്‍ ഫൈസി മേല്‍മുറി, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, മണ്ടോട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍, എം.എം കുട്ടി മൗലവി, ശാഫി ആട്ടീരി, ജലീല്‍ ചാലില്‍കുണ്ട്, നൗഫല്‍ ഫൈസി മാട്ടില്‍, മൂസാപ്പു ഹാജി, മുജീബ് റഹ്മാന്‍ പടിഞ്ഞാറ്റുമുറി,ഹസീബ് ഓടക്കല്‍, മുജീബ് റഹ്മാന്‍ ബാഖവി, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, മുഹമ്മദ് ജുറൈജ് ഫൈസി കണിയാപുരം, ഹബീബ് വരവൂര്‍,സയ്യിദ് സിംസാറുല്‍ ഹഖ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ഷാഹിന്‍ തങ്ങള്‍, ആശിഖ് ഇബ്‌റാഹീം അമ്മിനിക്കാട്, സുഹൈല്‍ ടി.പി കണ്ണൂര്‍, ഫായിസ് അമ്പലവയല്‍, ഫിര്‍ദൗസ് ആലപ്പുഴ, മുആദ് മട്ടന്നൂര്‍, ആദില്‍ എടയന്നൂര്‍, ഖലീല്‍ തിരുന്നാവായ, അഹ്മദ് റിവാദ് കാസിം, സ്വാലിഹ് തെയ്യോട്ടുചിറ, അബ്ദുറഹ്മാന്‍ കുന്നത്ത്, ഹിശാം എടക്കര, ഉബൈദ് ഖാദിരിയ്യ, അബ്ദുറഹ്മാന്‍ കുന്നുംപുറം, മുഹമ്മദ് ഹാശിര്‍ തിരുവനന്തപുരം, മുബശ്ശിര്‍ പൂക്കിപറമ്പ്, യാസിര്‍ ഈരുമ്പുചോല, മുസ്തഫ ടി പാണമ്പ്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."