HOME
DETAILS

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

  
October 04, 2024 | 5:14 PM

Youth Arrested for Selling Drugs to Students in Kozhikode

കോഴിക്കോട് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍. കക്കോടി കൂടത്തുംപൊയില്‍ ചാലിയംകുളങ്ങര നിഹാല്‍ (20), കയ്യൊന്നില്‍ താഴം പാലക്കല്‍ ഹൗസില്‍ അഭിഷേക് (20) എന്നിവരെയാണ് നടക്കാവ് പൊലിസ് പിടികൂടിയത്.

ഈസ്റ്റ്ഹില്‍ റോഡ് ഗവണ്‍മെന്റ് സ്റ്റേഷനറി ഓഫീസിന് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റിന് മുന്‍വശത്ത് വെച്ചാണ് 100.630 ഗ്രാം കഞ്ചാവുമായി ഇരുവരെയും പൊലിസ് പിടികൂടിയത്. നടക്കാവ് പൊലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ബിനു മോഹന്‍, ബാബു മമ്പാട്ടില്‍ എസ് സിപിഒ മാരായ രജിത് ചന്ദ്രന്‍, ദിപേഷ്, സിപിഒ ഡ്രൈവര്‍ സാജിഖ് എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന മാഫിയകള്‍ കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലിസ് നടപടി. പ്രതികള്‍ക്കെതിരെ നടക്കാവ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Police have arrested youth for selling drugs to students in Kozhikode, Kerala. The arrest comes amid concerns over substance abuse among youngsters, highlighting the need for intensified anti-drug efforts in educational institutions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  2 days ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  2 days ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  2 days ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  2 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  2 days ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  2 days ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  2 days ago