HOME
DETAILS
MAL
അഭിമാനമുണ്ടെങ്കില്‍ ജോസഫ് യു.ഡി.എഫ് വിടണമെന്ന് കോടിയേരി; വിട്ടാല്‍ ഇടതുമുന്നണിയില്‍ എടുക്കുമോയെന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി
backup
September 08 2019 | 06:09 AM
തിരുവനന്തപുരം: പി.ജെ ജോസഫിന്റെ പ്രഖ്യാപനം യുഡിഎഫിന്റെ തകര്‍ച്ചക്ക് തുടക്കം കുറിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വരുംദിവസങ്ങളില്‍ കേരള കോണ്‍ഗ്രസ് വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങും. അഭിമാനമുണ്ടെങ്കില്‍ ജോസഫ് യു.ഡി.എഫ് വിടണം. കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ജോസഫ് കോണ്‍ഗ്രസ്സിന്റെ തടവറയിലാണന്നും പാലയില്‍ എല്‍.ഡി.എഫ് വിജയിക്കുമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം യു.ഡി.എഫ് വിട്ട് പുറത്തുവന്നാല്‍ പി.ജെ ജോസഫിനെ ഇടതുമുന്നണിയില്‍ എടുക്കുമോയെന്ന ചോദ്യത്തിന് കോടിയേരി വ്യക്തമായ മറുപടി നല്‍കിയില്ല. പുറത്തുവരുന്നവരെ ഉടനെ സ്വീകരിക്കുന്ന പ്രസ്ഥാനമല്ല ഇടതുമുന്നണി എന്നായിരുന്നു കോടിയേരിയുടെ മറുപടി.
kodi asks to pj joseph to come out from udf
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."