കലക്ടറുടെ ഉത്തരവില്‍ അപാകതയെന്ന് പരാതി വയോധികനായ കര്‍ഷകന്‍ മരണം വരെ നിരാഹാരത്തിന്
പേരാമ്പ്ര: കായണ്ണ വില്ലേജിലെ അരീക്കാംപൊയില്‍ താഴനിലം ,നെല്‍വയല്‍തണ്ണീര്‍തട സംരക്ഷണ നിയമം ലംഘിച്ച് ദീര്‍ഘകാല വിളകൃഷികള്‍ കൃഷി ചെയ്യുന്നതിനെതിരേ ചില തല്‍പ്പരകക്ഷികള്‍ കലക്ടറെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായി ഇറക്കിയ ഉത്തരവില്‍ അപാകതയെന്ന് വ്യാപക പരാതി.
ഭൂമി പാട്ടത്തിനെടുത്ത്ഹൃസ്വകാല വിളയായ വാഴക്കൃഷി ചെയ്തുവരുന്ന വയോധികനായ പുതുക്കുടി രാമന്‍ ഏകപക്ഷീയമായി തന്റെ കൃഷി നശിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് മരണം വരെ വില്ലേജ് ഓഫിസ് പടിക്കല്‍ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു.
കായണ്ണ വില്ലേജില്‍ കോലിയത്ത് അബ്ദുല്‍ മജീദിന്റെ ഉടമസ്ഥതയിലുള്ള 45 സെന്റ് സ്ഥലത്താണ് രാമന്‍ നായര്‍ പതിനഞ്ച് വര്‍ഷത്തോളമായി പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരുന്നത്.
കായണ്ണ വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സാമുഹ്യവിരുദ്ധരായ ചിലരും പ്രകൃതിസംരക്ഷണ സമിതിയെന്ന പേരില്‍ സംഘടിച്ചെത്തിയവരും എട്ട് മാസം പ്രായമുള്ള വാഴകള്‍ നശിപ്പിച്ചു.ഹൃസ്വകാല വിളയായ വാഴ വിളവെടുക്കും വരെ സമയം നല്‍കണമെന്ന രാമന്‍ നായരുടെ ആവശ്യം പുശ്ചിച്ചു തള്ളുകയും കവുങ്ങിന്‍ തൈ പാടത്ത് നിന്ന് പിഴുത് മാറ്റാമെന്നും കലക്ടറെ കാണാന്‍ അവസരം തരണമെന്നും പറഞ്ഞ തന്റെ വാക്കുകള്‍ അംഗീകരിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. വയലിലെ ചെളി വെട്ടി ഉയര്‍ത്തിയാണ് വാഴക്ക് തടമെടുത്തത്. ഇത് മണ്ണിട്ട് നികത്തിയതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വയലില്‍ നിന്ന് ചെളി എടുത്തു മാറ്റാന്‍ ചിലര്‍ വില്ലേജ് അധികൃതരെ നിര്‍ബന്ധിപ്പിക്കുകയാണെന്നും കര്‍ഷകനായ രാമന്‍ നായര്‍ പറയുന്നു.
സംഭവത്തെപ്പറ്റി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും മരണം വരെ വില്ലേജ് പടിക്കല്‍ സമരം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."