കൊടുവള്ളി സി.എച്ച്.സി: എം.എല്‍.എയുടെ നീക്കം അപലപനീയം- മുസ്ലിം ലീഗ്
കൊടുവള്ളി: പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് ജനം പൊറുതിമുട്ടുമ്പോള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ സര്‍വകക്ഷി യോഗം വിളിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള കൊടുവള്ളി എം.എല്‍.എയുടെ നീക്കം അപലപനീയമാണെന്ന് കൊടുവള്ളി ഈസ്റ്റ് ഡിവിഷന് മുസ്ലിം ലീഗ് കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ബജറ്റില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനായി ഒരു രൂപ പോലും വകയിരുത്താന്‍ എം.എല്‍.എക്കു കഴിഞ്ഞിട്ടില്ല. ആശുപത്രിയില്‍ നിലവിലുണ്ടായിരുന്ന അഞ്ചു ഡോക്ടര്‍മാരെ തിരിച്ചുകൊണ്ടുവന്നാല് പ്രശ്നത്തിനു ഒരു പരിധിവരെ പരിഹാരമാകുമെന്നും യോഗം വിലയിരുത്തി.
കൊടുവള്ളി മുനിസിപ്പല്‍ മുസ്ലിം ല്ീഗ് ജനറല്‍ സെക്രട്ടറി കെ.കെ.എ കാദര്‍ യോഗം ഉദ്ഘാടനം ചെയ്തു. ആര്.സി റസാഖ് അധ്യക്ഷനായി. കുണ്ടണ്ടുങ്ങര മുഹമ്മദ്, കെ.കെ മജീദ്, വി. ഫിറോസ് ബാബു, പി.കെ.പി അബ്ദു റഹിമാന്‍, സുലൈമാന്‍ പാമ്പങ്ങള്, എ.വി മുനീര്‍, എ.വി ജാഫര്‍, കെ.കെ ജാഫര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."