371ാം അനുഛേദം റദ്ദാക്കില്ല: അസം സന്ദര്‍ശനത്തിനിടെ അമിത് ഷാ
ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കിവരുന്ന ഭരണഘടന അനുഛേദം 371 ല്‍ ഒരുമാറ്റവും വരുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ അനുഛേദം ബി.ജെ.പി സര്‍ക്കാര്‍ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജമ്മുകശ്മിരിന് പ്രത്യേക പദവി റദ്ദാക്കിയ സാഹചര്യത്തില്‍ അനുഛേദം371ഉം ചര്‍ച്ചയായിരുന്നു. ഗോത്രവിഭാഗക്കാര്‍ കൂടുതലുള്ളത് പരിഗണിച്ചായിരുന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കിയത്.
ദേശീയ പൗരത്വപട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം ആദ്യമായി അസം സന്ദര്‍ശിച്ച ശേഷമാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സില്‍ യോഗത്തിനായി എത്തിയ അമിത് ഷാ,ദേശീയ പൗരത്വ പട്ടികയില്‍ നിന്നും 19 ലക്ഷം പേര് പുറത്തായതിനുശേഷമുള്ള അസമിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. അസം മുഖ്യമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."