സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍വീണ് മലയാളി ദമ്പതികള്‍ മരിച്ചു
തലശേരി: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് മലയാളി ദമ്പതികള്‍ മരിച്ചു. തലശേരി കതിരൂര്‍ ഭാവുകത്തില്‍ വിഷ്ണു (29), ഭാര്യ മീനാക്ഷി (29) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അപകടം. ഇന്നലെ പുലര്‍ച്ചെ 2.30ഓടെയാണ് മരണവിവരം കോണ്‍സുലേറ്റില്‍ നിന്ന് ബന്ധുക്കള്‍ക്ക് ലഭിച്ചത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്തവിധം ചിതറിപ്പോയിരുന്നു. ഇവരുടെ കൈയിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയില്‍ നിന്നാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.
വിഷ്ണു കാലിഫോര്‍ണിയയിലെ സിഡ്കോ സോഫ്റ്റ്വെയര് കമ്പനിയിലെ എന്‍ജിനിയറാണ്. ഒരുവര്‍ഷം മുന്‍പാണ് ഇരുവരും നാട്ടില്‍വന്ന് മടങ്ങിയത്. മക്കളില്ല. കതിരൂര്‍ ശ്രേയസ് ആശുപത്രിയിലെ ഡോ. എം.വി വിശ്വനാഥിന്റെയും ഡോ. സി. സുഹാസിനിയുടെയും മകനാണ് വിഷ്ണു. സഹോദരന്: ജിഷ്ണു (സോഫ്റ്റ്വെയര് എന്‍ജിനിയര്‍, മെല്‍ബണ്‍). കോട്ടയം തിരുനക്കര യൂനിയന്‍ ക്ലബിന് സമീപത്തെ രാമമൂര്‍ത്തിയുടെയും ചിത്രയുടെയും മകളാണ് മീനാക്ഷി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."