HOME
DETAILS

കണ്ണൂര്‍ മോഡല്‍ അക്രമം വ്യാപിപ്പിക്കാന്‍ സി.പി.എം ശ്രമം: ബി.എം.എസ്

  
backup
June 12, 2017 | 2:50 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%b5


കോഴിക്കോട്: കണ്ണൂര്‍ മോഡല്‍ അക്രമം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ സി.പി.എം ശ്രമം നടത്തുന്നതായി ബി.എം.എസ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സജി നാരായണന്‍. കഴിഞ്ഞ ദിവസം അക്രമിക്കപ്പെട്ട ബി.എം.എസ് ജില്ലാ കമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ ചേര്‍ത്തല താലൂക്കിലെ ബി.എം.എസ് ഓഫിസും ഇത്തരത്തില്‍ അക്രമത്തിനിരയായിട്ടുണ്ട്. ബി.എം.എസിന് കേരളത്തില്‍ ഒരിടത്തും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായോ മറ്റു പാര്‍ട്ടികളുമായോ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ഏകപക്ഷീയമായ അക്രമങ്ങള്‍ നടത്തുകയാണ്. ഇതിനു പിന്നില്‍ അക്രമം വ്യാപിപ്പിക്കാനുള്ള ആസൂത്രണമാണ് സി.പി.എം നടത്തുന്നത്. ഇത്തരത്തില്‍ അക്രമം നടത്തി ബി.എം.എസ് പോലുള്ള സംഘടനകളിലേക്ക് അണികള്‍ പോകുന്നത് തടയാനാണ് അവര്‍ ശ്രമിക്കുന്നത്.
ക്രമസമാധാനം പാലിക്കാന്‍ പൊലിസ് ശ്രമിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണിതെല്ലാം. എന്നാല്‍ പൊലിസും ഭരിക്കുന്ന പാര്‍ട്ടിയും നിഷ്പക്ഷമല്ലാത്തതാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.എം.എസ് സംസ്ഥാന നേതാക്കളായ വി. രാധാകൃഷ്ണന്‍, പി. ശശിധരന്‍, കെ. ഗംഗാധരന്‍, ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മരാജന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  3 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  3 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  3 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  3 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  3 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  3 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  3 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  3 days ago