HOME
DETAILS

എയിംഫില്‍ സമരം: മനുഷ്യാവകാശ കമ്മിഷന്‍ ചര്‍ച്ച ഇന്ന്

  
backup
June 12, 2017 | 2:52 AM

%e0%b4%8e%e0%b4%af%e0%b4%bf%e0%b4%82%e0%b4%ab%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5-2


കോഴിക്കോട്: വ്യാജ കോഴ്‌സ് നടത്തി വഞ്ചിച്ചുവെന്നാരോപിച്ച് മാവൂര്‍ റോഡ് ജങ്ഷനിലെ എയിംഫില്‍ സ്ഥാപനത്തിന് മുന്നില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം കനത്ത മഴയിലും തുടരുന്നു. വിദ്യാര്‍ഥികള്‍ മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് കമ്മിഷന്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. രാവിലെ 10.15ന് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച നടക്കുക. ഇതിനിടെ നിരാഹാര സമരത്തിലായിരുന്ന രണ്ടു വിദ്യാര്‍ഥികളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് ആദര്‍ശ്, ഷാദില്‍ എന്നീ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഹര്‍ഷാദ്, ഷാമില്‍ എന്നീ വിദ്യാര്‍ഥികള്‍ നിരാഹാരം തുടങ്ങിയിട്ടുണ്ട്.
23-ഓളം വിദ്യാര്‍ഥികളാണ് ഇവിടെ സമരത്തിലുള്ളത്. തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കണമെന്നും അടച്ച ഫീസും നഷ്ടപരിഹാരവും വേണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. എന്നാല്‍ മാനേജ്‌മെന്റ് ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. സമരം ശക്തമാക്കാനും എയിംഫിലിന്റെ മറ്റു ബ്രാഞ്ചുകളിലേക്കും സമരം വ്യാപിപ്പിക്കാനും വിദ്യാര്‍ഥികള്‍ ശ്രമം നടത്തുന്നുണ്ട്. അതേസമയം തങ്ങള്‍ക്ക് ചെലവായ സംഖ്യ കഴിച്ച് വിദ്യാര്‍ഥികള്‍ അടച്ച ഫീസ് ഭാഗികമായി തിരിച്ചു നല്‍കാന്‍ മാനേജ്‌മെന്റ് തയാറാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്ച കലക്ടറുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് പൊലിസ്

Kerala
  •  4 days ago
No Image

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം കടുക്കുന്നു; 2026 മുതൽ കൂടുതൽ ഉൽപ്പന്നങ്ങൾക്ക് വിലക്ക്

uae
  •  4 days ago
No Image

'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിനെതിരെ ഡി.ജി.പിക്ക് ലഭിച്ച പരാതി എ.ഡി.ജി.പിക്ക് കൈമാറി 

Kerala
  •  4 days ago
No Image

കുവൈത്തില്‍ 589 ഫുഡ് ട്രക്കുകളുടെ അനുമതി റദ്ദാക്കി വ്യവസായ മന്ത്രാലയം 

Kuwait
  •  4 days ago
No Image

ബാങ്ക് ഇടപാടുകളിൽ പുതിയ മാറ്റവുമായി യുഎഇ; ഒടിപി ഒഴിവാക്കി, ഇൻ-ആപ്പ് വെരിഫിക്കേഷൻ നിലവിൽ വരുന്നു

uae
  •  4 days ago
No Image

ലൈംഗികാതിക്രമ കേസ്: മുന്‍ മന്ത്രി നീലലോഹിത ദാസന്‍ നാടാരെ വെറുതെ വിട്ടതിനെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ 

Kerala
  •  4 days ago
No Image

കോഴിക്കോട് ബീച്ചില്‍ ബൈക്കപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

സഊദിയിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

Saudi-arabia
  •  4 days ago
No Image

കുടിയേറ്റ നിയന്ത്രണം: കൂടുതല്‍ രാജ്യങ്ങള്‍ക്ക് വിലക്കുമായി അമേരിക്ക; ഫലസ്തീന്‍ രേഖകള്‍ കൈവശമുള്ളവര്‍ക്കും നിരോധനം 

International
  •  4 days ago
No Image

വെനസ്വല തീരത്ത് എണ്ണടാങ്കർ പിടിച്ചെടുത്ത് കടൽക്കൊല തുടർന്ന് അമേരിക്കൻ സൈന്യം; മൂന്നു ബോട്ടുകൾ തകർത്ത് എട്ടു പേരെ കൊലപ്പെടുത്തി

International
  •  4 days ago