HOME
DETAILS

തുഷാര്‍ രക്ഷപ്പെട്ടു

  
backup
September 08, 2019 | 8:37 PM

%e0%b4%a4%e0%b5%81%e0%b4%b7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81

 

 

 

ദുബൈ: ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷനും എന്‍.ഡി.എ സംസ്ഥാന കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്കുകേസ് അജ്മാന്‍ കോടതി തള്ളി. തുഷാറിന്റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കിയ കോടതി ചെക്കിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയത്. നീതിയുടെ വിജയമെന്ന് പ്രതികരിച്ച തുഷാര്‍ യു.എ.ഇ ഭരണകൂടത്തിനും കേരള മുഖ്യമന്ത്രിക്കും എം.എ യൂസഫലിക്കും നന്ദി പറഞ്ഞു. സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് തുഷാറിന്റെ പിതാവും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.
10 ദശലക്ഷം യു.എ.ഇ ദിര്‍ഹത്തിന്റെ (19.5 കോടി ഇന്ത്യന്‍ രൂപ) വണ്ടിച്ചെക്ക് കേസിലാണ് തുഷാര്‍ അറസ്റ്റിലായത്. 10 വര്‍ഷം മുമ്പ് നടന്ന സംഭവം എന്ന പേരിലായിരുന്നു നാസില്‍ അബ്ദുല്ല പരാതി നല്‍കിയത്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയില്‍ അജ്മാനില്‍ ഉണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു പരാതിക്കാരനായ നാസില്‍ അബ്ദുല്ലയുടെ കമ്പനി. കമ്പനി നഷ്ടത്തിലായപ്പോള്‍ വിറ്റ് നാട്ടിലേക്ക് വന്ന സമയത്ത് നാസില്‍ അബ്ദുല്ലയ്ക്ക് കൈമാറിയ ചെക്കിന്റെ പേരിലായിരുന്നു പരാതി. ദുബൈ കോടതിയില്‍ നല്‍കിയ സിവില്‍ കേസ് തിങ്കളാഴ്ച തങ്ങിയിരുന്നു. ഇതോടെ യാത്രാവിലക്കു നീങ്ങിയ തുഷാറിന് നാട്ടിലേക്കു പോകാന്‍ സാധിക്കും. നേരത്തെ ഒരു ദിവസത്തെ ജയില്‍വാസത്തിനു ശേഷം 10 ലക്ഷം ദിര്‍ഹമും പാസ്‌പോര്‍ട്ടും ജാമ്യമായി നല്‍കി പുറത്തിറങ്ങിയ തുഷാര്‍ നാസിലുമായി നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ ആറുകോടി രൂപ ലഭിക്കണമെന്ന് നാസില്‍ ആവശ്യമുന്നയിച്ചു. എന്നാല്‍ മൂന്നുകോടിയേ നല്‍കാനാവൂവെന്നായിരുന്നു തുഷാറിന്റെ നിലപാട്. ഇതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാ​ർ​ജ​യി​ൽ മല​പ്പു​റം സ്വ​ദേ​ശിയായ പ്രവാസി യുവാവ് അന്തരിച്ചു; മരണം ചികിത്സയിലിരിക്കെ

uae
  •  a month ago
No Image

ഓർമ കേരളോത്സവം ഇന്നും നാളെയും ദുബൈ അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

uae
  •  a month ago
No Image

ഡല്‍ഹി സ്‌ഫോടനം; കസ്റ്റഡിയിലെടുത്ത ഇമാമടക്കം മൂന്ന് പേരെയും വിട്ടയച്ചു

National
  •  a month ago
No Image

സൗദിയിൽ ഇന്ന് മുതൽ തണുപ്പ് തുടങ്ങും; മഴയും പ്രതീക്ഷിക്കാം | Saudi Weather

Saudi-arabia
  •  a month ago
No Image

പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; എസ്.ഐ.ആർ, ഡൽഹി സ്ഫോടനം അടക്കം വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം

National
  •  a month ago
No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  a month ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  a month ago
No Image

വേഷപ്രച്ഛന്നരായി മോഷണം: ഫർവാനിയയിൽ അറബ് യുവാക്കൾ പിടിയിൽ; മോഷണത്തിന് കാരണം സാമ്പത്തിക ബുദ്ധിമുട്ടെന്ന് മൊഴി

Kuwait
  •  a month ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  a month ago