HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളുടെ വിഭജനത്തിന് മാര്‍ഗരേഖയായി

  
backup
September 08 2019 | 22:09 PM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf-3

 

നാദാപുരം (കോഴിക്കോട്): ജനസംഖ്യാനുപാതികമായി നിലവിലെ ഗ്രാമ പഞ്ചായത്തുകള്‍, നഗര സഭകള്‍ രൂപീകരിക്കാനും, നഗരസഭ ബ്ലോക്ക് പഞ്ചായത്ത് അതിര്‍ത്തികള്‍ പുനര്‍ നിര്‍മിക്കാനും നഗര സഭകളുടെ പദവി ഉയര്‍ത്താനുമുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
2018 മാര്‍ച്ച് പതിനെട്ടിന് ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയരക്ട ര്‍ അധ്യക്ഷനായും പഞ്ചായത്ത് ഡയരക്ടര്‍ കണ്‍വീനറായും മേല്‍നോട്ട സമിതിയെ നിയമിച്ചിരുന്നു. 2019 ഫെബ്രുവരി 13ന് ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടും പുതിയ ഭേദഗതികളും ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഡയരക്ടര്‍ ഗ്രാമപഞ്ചായത്തുകളിലേക്ക് പുതുതായി പാലിക്കേണ്ട നിര്‍ദേശങ്ങള്‍ അയച്ചിരിക്കുന്നത്. ഇതനുസരിച്ച് 27430 ല്‍ കൂടുതല്‍ ജനസംഖ്യയുള്ള ഗ്രാമ പഞ്ചായത്തുകള്‍ വിഭജിച്ച് പുതിയവ രൂപീകരിക്കാം. പുതിയ പഞ്ചായത്തിലേക്ക് മറ്റ് പഞ്ചായത്തുകളില്‍ നിന്നും ഒന്നോ രണ്ടോ വാര്‍ഡുകള്‍ വേര്‍പെടുത്തി ഉള്‍പ്പെടുത്തും. ജനസംഖ്യക്ക് പുറമേ ഭൂവിസ്തൃതി, തനത് വരുമാനം, ഭൂമി ശാസ്ത്ര പരമായ പ്രത്യേകത, പ്രാദേശിക വികസന വിഷയം, വികസനത്തിലെ അസന്തുലിതാവസ്ഥ ,ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനുള്ള സൗകര്യം എന്നിവയും പരിഗണിക്കും.ബ്ലോക്ക് പഞ്ചായത്തുകള്‍ രൂപീകരിക്കുമ്പോള്‍ ചുരുങ്ങിയത് നാലു ഗ്രാമ പഞ്ചായത്തുകളെങ്കിലും ഉള്‍പ്പെട്ടിരിക്കണം. നിലവില്‍ രണ്ട് ഗ്രാമ പഞ്ചായത്തുകള്‍ മാത്രമുള്ള ബ്ലോക്കുകളും ഉണ്ട്. ഗ്രാമ പഞ്ചായത്തിന്റെ വര്‍ധനവിന് ആനുപാതികമായിട്ടായിരിക്കണം ബ്ലോക്ക് രൂപീകരണം നടത്തേണ്ടത്. സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ ടൗണ്‍ പഞ്ചായത്തിന്റെ ആവശ്യം നിലവിലില്ല. ആവശ്യമാണെങ്കില്‍ ഗ്രാമ പഞ്ചായത്തുകളെ മുനിസിപ്പാലിറ്റികളായും, മുനിസിപ്പാലിറ്റികള്‍ കോര്‍പറേഷനുകളായും മാറ്റാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago