HOME
DETAILS

കാഞ്ഞിരമുക്ക് കാരക്കാട് സ്‌കൂള്‍ പഴയ പ്രതാപത്തിലേക്ക്

  
backup
June 12, 2017 | 3:46 AM

%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b0%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d


മാറഞ്ചേരി: ആയിരങ്ങള്‍ അറിവിന്റെ മധുരം നുകര്‍ന്ന വിദ്യാലയം പൂട്ടി പോകാതിരിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും സ്‌കൂള്‍ വികസന സമിതിയും പൂര്‍വ്വ വിദ്യാര്‍ത്ഥികളും യോജിച്ച പോരാട്ടമാണ് കാരക്കാട് സ്‌കൂളിനെ പഴയ പ്രതാപത്തിലേക്കു  തിരിച്ചെത്തിക്കുന്നു. 1924 മുതല്‍ കാഞ്ഞിരമുക്ക് അത്താണിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ജി.എല്‍.പി.എസ് കാഞ്ഞിരമുക്ക്  കാരക്കാട് സ്‌കൂള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍ നിന്ന് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നു.
ഒരു നൂറ്റാണ്ടേണ്ടാളം പഴക്കമുണ്ടെണ്ടങ്കിലും ഇപ്പോഴും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം എട്ടു കുട്ടികള്‍ മാത്രം ഒന്നാം ക്ലാസില്‍ പുതുതായി എത്തിയിരുന്ന സ്ഥാനത്ത് 31 ആക്കി ഉയര്‍ത്താന്‍ സാധിച്ചു. അക്കാദമിക് ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ പിറകില്‍ പോയതോടെ കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് കുത്തനെ ഉയര്‍ന്നു. അഞ്ച് ക്ലാസുകളിലായി 53 കുട്ടികള്‍ പഠിക്കുന്ന അവസ്ഥ വന്നു.
ഫോക്കസില്‍ പെട്ടുഴലുന്ന സ്‌കൂളിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാന്‍ സ്‌കൂള്‍ വികസന സമിതിയും പി.ടി.എ യും ഒന്നിച്ചെടുത്ത അത്യധ്വാനമാണ്  വിജയം കണ്ടണ്ടത്. ആദ്യഘട്ടത്തില്‍ നിലവിലുള്ള കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ശൗച്യാലയമുള്‍പ്പെടെ അടിസ്ഥാന ഭൗതികസൗകര്യങ്ങള്‍, സ്മാര്‍ട്ട് ക്ലാസ്സ്  റൂം, കളിയുപകരണങ്ങള്‍ തുടങ്ങിയവക്കാവശ്യമായ പദ്ധതി തയാറാക്കുകയും നാട്ടുകാരുടെ പിന്തുണയില്‍ രണ്ടു ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ തന്നെ  യു എ.ഇ കാഞ്ഞിരമുക്കന്‍സ് പ്രവാസി കൂട്ടായ്മ ശൗചാലയത്തിന്റെ പുനര്‍നിര്‍മാണം ഏറ്റെടുത്തത്  പ്രവര്‍ത്തനങ്ങള്‍ക്കു പ്രചോദനമായി. ഫണ്ടണ്ട് യു.എ.ഇ കാഞ്ഞിരമുക്കന്‍സിന്റെ എക്‌സിക്യുട്ടീവ് അംഗം വിനോദ് വി.വി പി.ടി.എ പ്രസിഡന്റ് വി.കെ നജ്മുദ്ദീന് ചെക്ക് കൈമാറി. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ രതീഷ് കാക്കൊള്ളി കാഞ്ഞിരമുക്കന്‍സ് ഭാരവാഹികളായ സിനീഷ്, ഗംഗാധരന്‍, നാസര്‍, ഹിളര്‍ പി കാഞ്ഞിരുക്ക് ബാബുരാജ്, സുബാഷ്, സന്തോഷ് എന്നിവര്‍ പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നൗഗാം പൊലീസ് സ്റ്റേഷൻ സ്ഫോടനം: മരണസംഖ്യ 9 ആയി, 30 പേർക്ക് പരിക്ക്

National
  •  3 days ago
No Image

അരൂര്‍ ഗര്‍ഡര്‍ അപകടം: ദേശീയപാത അതോറിറ്റി അടിയന്തര സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടു 

Kerala
  •  3 days ago
No Image

യുഎസില്‍ താരിഫ് വെട്ടിക്കുറച്ച് ട്രംപ് : ബീഫിനും കോഫിക്കും പുറമേ നേന്ത്രപ്പഴമടക്കമുള്ള ഭക്ഷണസാധനങ്ങള്‍ക്ക് വില കുറയും

International
  •  3 days ago
No Image

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ്സുകാരിയെ ഇരുകരണത്തും അടിച്ചു, കവിളിൽ കടിച്ചു: 30-കാരൻ അറസ്റ്റിൽ

crime
  •  3 days ago
No Image

പ്രണയം നടിച്ച് യുവാവിന്റെ പുതിയ സ്കൂട്ടറും ഫോണും തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ

crime
  •  3 days ago
No Image

സുഡാനിലേക്ക് ആയുധക്കടത്തിന്: യു.എ.ഇ പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി; പ്രതികളെ വിചാരണയ്ക്ക് റഫർ ചെയ്യും

uae
  •  3 days ago
No Image

മോദിയെയും,സ്റ്റാലിനെയും,മമതയെയും അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ; സ്വന്തം കാര്യത്തിൽ വൻ പരാജയമായി പ്രശാന്ത് കിഷോർ

National
  •  3 days ago
No Image

ബിഹാറിലെ ബി.ജെ.പി വിജയം എസ്.ഐ.ആറിന്റേത്

National
  •  3 days ago
No Image

ഫോമുകൾ വിതരണം ചെയ്യാതെ കണക്കുകൾ പെരുപ്പിച്ച് ആപ്പിൽ രേഖപ്പെടുത്താൻ നിർദേശം; എസ്.ഐ.ആറിൽ അട്ടിമറി ?

Kerala
  •  3 days ago
No Image

ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: ഏഴ് മരണം, 20 പേർക്ക് പരിക്ക്

National
  •  3 days ago