മദ്യനയം: ഒരുലക്ഷം ഒപ്പുശേഖരിച്ച് നിവേദനം നല്‍കും
എടപ്പാള്‍: മദ്യശാലകള്‍ക്കുള്ള ലൈസന്‍സിങ് അധികാരം പഞ്ചായത്തുകളില്‍ നിന്ന് എടുത്തുകളഞ്ഞ സര്‍ക്കാറിന്റെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തവനൂര്‍ മണ്ഡലത്തില്‍ നിന്ന് ഒരുലക്ഷം ഒപ്പുശേഖരിക്കും.
തുടര്‍ന്ന് ജനാധികാരം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് തവനൂര്‍ മണ്ഡലത്തില്‍ നിന്ന് ശേഖരിച്ച അരലക്ഷം പേരുടെ ഒപ്പ് രേഖപ്പെടുത്തിയ നിവേദനം മന്ത്രി കെ.ടി ജലീലിന് സമര്‍പ്പിക്കും. മദ്യലഹരി നിര്‍മാര്‍ജന ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച്ച ഉച്ചക്ക് രണ്ടിന് നരിപ്പറമ്പ് താജ് ഓഡിറ്റോറിയത്തിലാണ് ഒപ്പ് ശേഖരണം സംഘടിപ്പിക്കുന്നത്.
പരിപാടി കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിതാനന്ദപുരി ഉദ്ഘാടനം ചെയ്യും. ഫാദര്‍ വര്‍ഗ്ഗീസ് മുഴുത്തേറ്റ്, ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന്, മുന്‍ എം.പി സി ഹരിദാസ്, തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."