ആരാധനാലയങ്ങള്‍ നശിപ്പിക്കുവാനുളള ശ്രമങ്ങള്‍ വിലപ്പോവില്ല: കെ.കെ. കൊച്ചുമുഹമ്മദ്
കൊല്ലം: ആരാധനാലയങ്ങള്‍ നശിപ്പിക്കാനുളള ശ്രമങ്ങളാണ് ഇടതുപക്ഷവും സര്‍ക്കാരും നടത്തുന്നതെന്നും അവ നശിപ്പിക്കാനുളള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും കെ.പി.സി.സി ന്യൂനപക്ഷ വകുപ്പു സംസ്ഥാന ചെയര്‍മാന്‍ കെ.കെ. കൊച്ചുമുഹമ്മദ്. കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ഡി.സി.സി യില്‍ സംഘടിപ്പിച്ച ജില്ലാ ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ മതസ്ഥര്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കേണ്ട അവകാശമുണ്ട്. അവരുടെ ദേവാലയങ്ങളില്‍ ആരൊക്കെ പ്രവേശിക്കണമെന്ന് തീരുമാനിക്കേണ്ടത് ആ ദേവലയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിശ്വാസികളും ഭാരവാഹികളുമാണ്. സുന്നി പളളികളില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന് പറയാന്‍ കോടിയേരിക്ക് എന്ത് അവകാശമാണുളളത്. വഖഫ് ബോര്‍ഡ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നുവെന്ന് കരുതി വഖഫ് ബോര്‍ഡിന് കീഴിലുളള സുന്നി പളളികളില്‍ സ്ത്രീകളെ പ്രവേശിക്കാന്‍ പറ്റില്ല. ഇതേ നിലപാട് ദേവസ്വം ബോര്‍ഡിന് കീഴിലുളള ശബരിമലയ്ക്കും ഉണ്ടാകണം. അല്ലാതെ മതസ്ഥാപനങ്ങള്‍ നശിപ്പിക്കാന്‍ സര്‍ക്കാരും ഇടതുപക്ഷവും ശ്രമിക്കരുത്. രാജ്യത്തിന്റെ പവിത്രത തന്നെ നഷ്ടപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ ചെയര്‍മാന്‍ നവാസ് റഷാദി അധ്യക്ഷനായി. അന്‍വറുദ്ദീന്‍ ചാണിക്കല്‍, പളളിത്തോട്ടം അസീസ്, കരിക്കോട് ഷറഫ്, സജീബ്. എസ്. പോച്ചയില്‍, അഫ്‌സല്‍ ബാദുഷ, ഷാ സലീം, നാസര്‍ ജാഫര്‍, അന്‍സാരി അസീസ്, അയത്തില്‍ നാസിം, ആഷിഖ് പളളിത്തോട്ടം, ഡിറ്റു. പി.റ്റി, മെഹര്‍ ഖാന്‍, ഷെമീര്‍ ഖാന്‍, സക്കീര്‍ ഹുസൈന്‍, അമീര്‍ മുട്ടയ്ക്കാവ്, സജീവ് ചുങ്കത്ത്, റൂബന്‍ തോമസ്, ഷഹാലുദ്ദീന്‍ കിഴക്കേടം, മുസ്തഫ, റിനോരാജ്, നൈസാം, കോട്ടൂര്‍കലാം, ഷറഫുദ്ദീന്‍ നിബ്രാസ്, സെയ്ദ്, നിസാം അയത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."