ജെ.എന്‍.യു: തൂത്തുവാരി ഇടത് സഖ്യം
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല യൂനിയന്‍ (ജെ.എന്‍.യു) തെരഞ്ഞെടുപ്പില്‍ ആതിപത്യം തെളിയിച്ച് വീണ്ടും ഇടത് വിദ്യാര്‍ഥി സംഘടനകളുടെ മുന്നണി. ഇടത് പാര്‍ട്ടികളായ ഐസയും എസ്.എഫ്.ഐയും ഡി.എസ്.എഫും എ.ഐ.എസ്.എഫും ഒന്നിച്ചാണ് ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പ്രസിഡന്റ് സ്ഥാനത്ത് ഇടത് സംഘടനകളുടെ സഖ്യമായ യുനൈറ്റഡ് ലെഫ്റ്റിന്റെ ഐഷെ ഘോഷ് 2313 വോട്ടുകള്‍ നേടി വിജയമുറിപ്പിച്ചു. രണ്ടാം സ്ഥാനത്തെത്തിയ എ.ബി.വി.പിയുടെ മനീഷ് ജാംഗിദിന് 1128 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ.
ഫലപ്രഖ്യാപനം ഹൈക്കോടതി തടഞ്ഞതിനാല്‍ വിജയികളെ കോടതി അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ഔദ്യോഗികമായി പ്രഖ്യാപിക്കൂ.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇടത് സ്ഥാനാര്‍ഥിയായ സാകേത് മൂണ്‍ 3365 വോട്ടുകള്‍ നേടി. തൊട്ടു പിന്നിലുള്ള എ.ബി.വി.പി സ്ഥാനാര്‍ഥി ശ്രുതി അഗ്നിഹോത്രി 1335 വോട്ടുകളാണ് നേടിയത്. ജന. സെക്രട്ടറി സ്ഥാനത്തും ഇടത് സഖ്യത്തിനാണ് വിജയം. ഇടത് സഖ്യ സ്ഥാനാര്‍ഥി സതീഷ് യാദവ് 1355 വോട്ടുകള്‍ നേടി. ബാപ്സയുടെ വസീം ആര്.എസ് ആണ് മൂന്നാം സ്ഥാനം നേടിയത്. 1232 വോട്ടുകള്‍ വസീം സ്വന്തമാക്കി. ജോയിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് ഇടത് സഖ്യത്തിന്റെ മുഹമ്മദ് ദാനിശ് 3295 വോട്ടുകള്‍ നേടി വിജയമുറപ്പിച്ചു. എ.ബി.വി.പിയുടെ സുമന്ത സാഹു 1508 വോട്ടുകള്‍ സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."