മസൂദ് അസ്ഹറിനെ പാകിസ്താന്‍ രഹസ്യമായി മോചിപ്പിച്ചതായി റിപ്പോര്‍ട്ട്; പിന്നാലെ അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: നിരോധിത സംഘടനയായ ജെയ്ഷ് നേതാവ് മസൂദ് അസ്ഹറിനെ പാകിസ്താന്‍ രഹസ്യമായി മോചിപ്പിച്ചെന്ന് ഇന്ത്യന്‍ ഇന്റലിജന്റ്‌സ് ബ്യൂറോ (ഐ.ബി) പറഞ്ഞു. മസൂദ് അസ്ഹറിനെ മോചിപ്പിച്ചത് ഇന്ത്യക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താനാവാമെന്നും അതിനാല്‍ അതിര്‍ത്തിയില്‍ ജാഗ്രതവേണണെന്നും ഐ.ബി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. ജമ്മുവിലെ സിയാല്‍കോട്ടിലോ രാജസ്ഥാനിലെ വന്‍ ആക്രണണം നടത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ രാജസ്ഥാന്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. ഈ മേഖലകളില്‍ അധിക സേനയെയും വിന്യസിച്ചു.
ഇന്ത്യക്ക് ഏറ്റവുമധികം പിടികിട്ടേണ്ടവരുടെ പട്ടികയില്‍ മുന്‍നിരയിലുള്ളയാളാണ് 51 കാരനായ മസൂദ് അസ്ഹര്‍. മസൂദിനെ ഈ വര്‍ഷമാദ്യം ഐഖ്യരാഷ്ട്രസഭ ആഗോളഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അടുത്തിടെ ഭേദഗതി ചെയ്ത യു.എ.പി.എ നിയമപ്രകാരം ഇയാളെ ഇന്ത്യ വ്യക്തികളുടെ ഭീകരപട്ടികയിലും ഉള്‍പ്പെടുത്തുകയുണ്ടായി. ഇതിനിടെയാണ് രാജ്യം പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച മസൂദിനെ മോചിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 1999ല്‍ എയര്‍ ഇന്ത്യാ വിമാനം റാഞ്ചിയതിനെത്തുടര്‍ന്ന് അടല്‍ബിഹാരി വാജ്‌പേയി സര്‍ക്കാര്‍ വിട്ടുകൊടുത്ത ഈ ജെയ്ഷ് തീവ്രവാദിയെ പിന്നീട് ഇതുവരെ ഇന്ത്യക്കു ലഭിച്ചിട്ടില്ല.
Jaish chief Masood Azhar secretly released from Pak jail
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."