'ജീവാമൃതം' പരിശീലന ക്ലാസ്
തൃക്കരിപ്പൂര്‍: ജീവന്‍രക്ഷാ സഹായത്തിന്റെ ശാസ്ത്രീയ വശങ്ങളെകുറിച്ചുള്ള ബോധവല്‍ക്കരണവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ രംഗത്ത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്ക് ജീവന്‍ രക്ഷയുടെ പ്രാഥമിക പാഠങ്ങള്‍ 'ജീവാമൃതം' എന്ന പേരില്‍ പഠിപ്പിച്ച് സന്നദ്ധ സേനയെ ഒരുക്കാനാണ് സംഘടനയുടെ ശ്രമം. ഇതിന്റെ ജില്ലാതല ഉദ്ഘാടനം വലിയപറമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയത്തില്‍ സംഘടിപ്പിച്ചു.
വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുള്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.കെ കരുണാകരന്‍ അധ്യക്ഷനായിരുന്നു. കെ.ജി.എം.ഒ എ ജില്ലാ ട്രഷറര്‍ ഡോ. ചന്ദ്രമോഹന്‍ മുഖ്യാതിഥിയായി. ഡോ. സി.കെ.പി കുഞ്ഞബ്ദുല്ല, ഡോ. ഷിജിന്‍ ആളൂര്‍, ഡോ ജയേഷ് ലാല്‍, കെ. പുഷ്പ, എം. രാജീവന്‍, കെ. സുഗതകുമാര്‍, പി.വി പ്രഭാകരന്‍, എം. ബാബു, ഗ്രന്ഥാലയം സെക്രട്ടറി പി. വേണുഗോപാലന്‍ വലിയപറമ്പ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഫായിസ് മുക്താര്‍ എന്നിവര്‍ സംസാരിച്ചു. പരിയാരം മെഡിക്കല്‍ കോളേജിലെ ഡോ.ബിനോയ് സേവ്യര്‍, ഡോ. വിമല്‍ എന്നിവര്‍ ക്ലാസെടുത്തു.
ഡമ്മികളെ ഉപയോഗിച്ചുള്ള പരിശീലനം നല്‍കാന്‍ പരിയാരം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരാണ് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."