എന്‍.ഐ.ഡിയില്‍ പി.എച്ച്.ഡി പ്രാഗ്രാമിന് അപേക്ഷിക്കാം
അവസാന തീയതി സെപ്റ്റംബര്‍ 30
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി) അഹമ്മദാബാദ്, ഗാന്ധിനഗര്‍, ബംഗളുരു കാമ്പസുകളില്‍ ഡിസൈന്‍ പി.എച്ച്.ഡി പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.
ഡിസൈന്‍ എജ്യുക്കേഷന്‍
ഡിസൈന്‍ ഇന്നൊവേഷന്‍
സോഷ്യല്‍ ഇന്നൊവേഷന്‍
ഡിസൈന്‍ പ്രാക്ടിസ് എന്നിവിഷയങ്ങള്‍ക്കൂന്നല്‍ നല്‍കുന്ന ഫുള്‍ടൈം പാര്‍ട് ടൈം ഗവേഷണ പ്രാഗ്രാമുകള്‍ ഇവിടെ ലഭ്യമാണ്. ഫുള്‍ടൈം ഗവേഷകര്‍ക്ക് റിസര്‍ച് ഫെലോഷിപിനോ സ്‌റ്റൈപ്പന്‍ഡിനോ അര്‍ഹതയുണ്ട്.
യോഗ്യതാ മാനദണ്ഡം: ഡിസൈനര്‍ ,ആര്‍ക്കിടെക്ചര്‍, ഫൈന്‍ ആര്‍ട്‌സ്, അപ്ലൈഡ് ആര്‍ട്‌സ്, മാസ്റ്റേഴ്‌സ് ബിരുദം, യോഗ്യതാ കോഴ്‌സിന്റെ അന്തിമവര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ഡിസൈന്‍ റിസര്‍ച് ടെസ്റ്റ് വഴിയാണ് പ്രവേശനം.
അപേക്ഷ www.phdadmissions.nid.edu വഴി സെപ്റ്റംബര്‍ 30വരെ നല്‍കാവുന്നതാണ്. അപേക്ഷയുടെ പ്രിന്റ് ഔട്ട്, റിസര്‍ച് പ്രെപ്പോസല്‍, മൂന്ന് റഫറി ശുപാര്‍ശകള്‍, ഡി.ഡി എന്നിവ ഒക്ടോബര്‍ ഏഴിലനകം അഹമ്മദാബാദ് എന്‍.ഐ.ഡിയില്‍ ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."