HOME
DETAILS
MAL
ഡൊറൈന് ചുഴലിക്കാറ്റ്; കാനഡയില്‍ 450,000 വീടുകളിലെ വൈദ്യുതിബന്ധം താറുമാറായി
backup
September 09 2019 | 21:09 PM
കാനഡ: ബഹാമസില്‍ വന്‍ ദുരന്തം വരുത്തിയ ഡൊറൈന് ചുഴലിക്കാറ്റ് കാനഡ തീരത്ത് നാശങ്ങള് വിതച്ചു.
കാനഡയിലെ നോവ സ്കോട്ടിയയില്‍ ആഞ്ഞടിച്ച ശക്തമായ കാറ്റിലും മഴയിലും പ്രദേശത്തെ 450,000 വീടുകളിലെ വൈദ്യുതിബന്ധം വിഛേധിക്കപ്പെട്ടു.
160 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് കാനഡയുടെ പൊതുസംരക്ഷണ വകുപ്പ് മന്ത്രി മാധ്യമങ്ങളോട് അറിയിച്ചു. പ്രദേശത്തെ താമസക്കാരെ മാറ്റിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം ബഹാമസ് തീരത്തടിച്ച ചുഴലിക്കാറ്റില്‍ 43 പേരാണ് മരണപ്പെട്ടത്.നിരവധി പേരെ കാണാതായി. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ.് 70000 ത്തോളം പേര് ഇപ്പോള്‍ ദുരിതാശ്വാസക്യാംപിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."