ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് മൗലാനാ ആസാദ് സ്‌കോളര്‍ഷിപ്പ്
ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കു മൗലാനാ ആസാദ് നാഷണല്‍ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. പത്താം ക്ലാസില്‍ 55 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥിക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.
അപേക്ഷാര്‍ഥികളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. പിതാവിനു മാസ ശമ്പളമാണെങ്കില്‍ പേ സ്‌കെയില്‍, അടിസ്ഥാന ശമ്പളം, മറ്റ് അലവന്‍സുകളുടെ വിവരങ്ങള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. റിട്ടയര്‍ ചെയ്തവരാണെങ്കില്‍ പെന്‍ഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. കൃഷി സംബന്ധമായ ജോലിയാണെങ്കില്‍ കൈവശമുള്ള ഭൂമിയുടെ വിശദാംശങ്ങളും സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കണം. മാതാവിനു ജോലിയുണ്ടെങ്കില്‍ അക്കാര്യവും രേഖാമൂലം സൂചിപ്പിക്കണം.
മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, പാര്‍സി, ജെയിന്‍, ബുദ്ധിസ്റ്റ് വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പ് അനുവദിക്കുകയുള്ളൂ. അതതു സംസ്ഥാനങ്ങളില്‍നിന്നുള്ള അപേക്ഷാര്‍ഥികളില്‍നിന്ന് ഉയര്‍ന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണിത് നല്‍കുന്നത്. സ്‌കൂളുകള്‍, കോളജുകളിലെ പ്രവേശ ഫീസ്, പുസ്തകങ്ങള്‍ വാങ്ങുന്നതിന്, ഹോസ്റ്റല്‍ ഫീസ്, ഉപകരണങ്ങള്‍ വാങ്ങുന്നതിന് എന്നിവയ്ക്കാണ് ധനസഹായം.
സമര്‍പ്പിച്ച രേഖകളില്‍ വല്ലതും തെറ്റായി രേഖപ്പെടുത്തിയതു കണ്ടെത്തിയാല്‍ സ്‌കോളര്‍ഷിപ്പ് നല്‍കിയ ശേഷവും അതു പിന്‍വലിച്ചു തുക തിരിച്ചടപ്പിക്കാന്‍ മൗലാനാ ആസാദ് എജ്യൂക്കേഷന്‍ ഫൗണ്ടേഷന് അധികാരമുണ്ട്. അപേക്ഷാര്‍ഥികള്‍ പ്ലസ്‌വണിനോ ഉന്നതപഠനത്തിനോ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തിലോ യൂനിവേഴ്‌സിറ്റി അംഗീകൃത സ്ഥാപനത്തിലോ പ്രവേശനം ഉറപ്പുവരുത്തിയവരായിരിക്കണം. ഒറ്റത്തവണ സ്‌കോളര്‍ഷിപ്പായിരിക്കും നല്‍കുക. തുടര്‍ച്ചയായി സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കുകയില്ല.
മറ്റേതെങ്കിലും സ്‌കോളര്‍ഷിപ്പ് നേടുന്ന വിദ്യാര്‍ഥികളും അപേക്ഷിക്കേണ്ടതില്ല. മൗലാനാ ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷന്റെ www.maef.nic.in എന്ന വെബ്‌സൈറ്റില്‍ കാണിച്ചിരിക്കുന്ന നിശ്ചിത ഫോം പൂരിപ്പിച്ച് ഓണ്‍ലൈന്‍ വഴി സബ്മിറ്റ് ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: +91112358378823583789. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: സെപ്റ്റംബര്‍ 30.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."