സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിക്കു പുതിയ ഭാരവാഹികള്‍
ഉബൈദുല്ല റഹ് മാനി
മനാമ: സമസ്ത ബഹ്‌റൈന്‍ കേന്ദ്രകമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡിയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പ്രമുഖ പണ്ഢിതനും നിലവില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റുമായ സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ തേങ്ങാപട്ടണം വീണ്ടും പ്രസിഡന്റായി തുടരും.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി ബഹ്‌റൈനിലെ മത സാമൂഹിക സാംസ്‌കാരിക മതപ്രബോധന മേഖലകളിലെ നിറസാന്നിദ്ധ്യവും ബഹുഭാഷാ പണ്ഡിതനുമായ സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ 2013 നവംബര്‍ മുതല്‍ സമസ്ത ബഹ്‌റൈന്‍ ഘടകത്തിന്റെ പ്രസിഡന്റാണ്.
ബഹ്‌റൈനിലെ മസ്ജിദുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ മത പ്രഭാഷണത്തിനും ഇസ്ലാമിക പ്രബോധനത്തിനും ബഹ്‌റൈന്‍ ഗവണ്‍മെന്റിന്റെ പ്രത്യേക അനുമതിയുള്ള തങ്ങള്‍ ബഹ്‌റൈന്‍ മിനിസ്റ്ററി ഓഫ് ജസ്റ്റിസ് ഇസ്ലാമിക് അഫേഴ്‌സിന്റെ അംഗീകൃത മത പ്രഭാഷകന്‍ കൂടിയാണ്.
പാലക്കാട് ജില്ലയിലെ എറവക്കാട് സ്വദേശിയും സാമൂഹ്യ പ്രവര്‍ത്തകനുമായ
വി.കെ കുഞ്ഞഹമ്മദ് ഹാജിയാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനസെക്രട്ടറി. നേരത്തെ ജന.സെക്രട്ടറിയായിരുന്ന എസ്.എം. അബ്ദുല്‍ വാഹിദ് ട്രഷററായും ജോ.സെക്രട്ടറിയായിരുന്ന അഷ്‌റഫ് കാട്ടില്‍ പീടിക ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും തുടരും.
മറ്റു ഭാരവാഹികള്‍:
സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍, എടവണ്ണപാറ മുഹമ്മദ് മുസ്‌ലിയാര്‍, സൈദ് മുഹമ്മദ് വഹബി, ബഷീര്‍ അരൂര്‍ (വൈസ് പ്രസിഡന്റ്മാര്‍).
ഖാസിം റഹ് മാനി, ശഹീര്‍ കാട്ടാംപള്ളി, ശറഫുദ്ധീന്‍ മാരായമംഗലം, മുഹമ്മദ് ഷാഫി വേളം (ജോ.സെക്രട്ടറിമാര്‍).
ജനറല്‍ ബോഡി യോഗത്തില്‍ സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ അബ്ദുറഹ്മാന്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു.
ബഹ്‌റൈനിലെ മനാമ, ഗുദൈബിയ, റഫ, മുഹറഖ്, ഹൂറ, ജിദാലി, ഹമദ് ടൗണ്‍, ഹിദ്ദ്, ബുദയ്യ, ഉമ്മുല്‍ ഹസം, സാര്‍, ഗലാലി, ദാറുകുലൈബ്, സനാബിസ്, ജിദ്ഹഫ് സ് തുടങ്ങി 15ഓളം സമസ്തയുടെ അംഗീകൃത ഏരിയകളില്‍ നിന്നും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ.എസ്.എസ്.എഫ് തുടങ്ങിയ പോഷക സംഘടനാ പ്രതിനിധികളും ഉള്‍പ്പെട്ട കൗണ്‍സില്‍ അംഗങ്ങളാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
യോഗത്തില്‍ ഉസ്താദ് മുസ്ഥഫ ഹുദവി ആക്കോട് ഉദ്‌ബോധന പ്രഭാഷണം നടത്തി. ശഹീര്‍ കാട്ടാന്പള്ളി സ്വാഗതവും ഖാസിം റഹ്മാനി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."