പുഴ തേടി 'പുനര്‍ജനി'ക്കൊപ്പം; ഒലിപ്പുഴയില്‍ സേവനത്തിന്റെ വിഖായ മാതൃക
മലപ്പുറം: പ്രളയം ഗതിമാറ്റിയ പുഴയിലിറങ്ങി ശുദ്ധജലപ്രവാഹത്തിനു വഴിവെട്ടി വിഖായയുടെ സന്നദ്ധസേവനം. ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായ മലപ്പുറം കരുവാരക്കുണ്ടണ്ടിലെ ഒലിപ്പുഴയിലാണ് എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ വിഭാഗമായ വിഖായ പുഴ സംരക്ഷണത്തിനായി സേവനം നടത്തിയത്. കരുവാരക്കുണ്ടണ്ടില്‍ നടന്ന വിഖായയുടെ വൈബ്രന്റ് കോണ്‍ഫറന്‍സിനോടനുബന്ധിച്ചായിരുന്നു പരിപാടി.
പ്രളയത്തില്‍ നഷ്ടപ്പെട്ട പുഴയുടെ വീണ്ടെണ്ടടുപ്പിനു സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'പുനര്‍ജനി' പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ് ഒലിപ്പുഴയില്‍ വിഖായ ഏറ്റെടുത്തത്. നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന ഇവിടെ മണല്‍ അടിഞ്ഞതിനാല്‍ നീരൊഴുക്കു കുറഞ്ഞിരുന്നു. കരുവാരക്കുണ്ടണ്ട് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നിര്‍ദേശപ്രകാരം ജനപ്രതിനിധികള്‍, ജലസേചന വകുപ്പിലെ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ശുചീകരണം. ഇന്നലെ രാവിലെ 10 മുതല്‍ 12.30 വരെ രണ്ടണ്ടര മണിക്കൂര്‍ സമയമാണ് 250 പേരടങ്ങുന്ന വിഖായ ടീം ഒലിപ്പുഴയിലിറങ്ങിയത്.
ഇക്കോടൂറിസം വില്ലേജിനോടനുബന്ധിച്ചുള്ള ഒലിപ്പുഴയിലും പരിസരങ്ങളിലും വിഖായയുടെ സേവനം ഏറെ ഉപകാരപ്രദമായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷൗഖത്തലി പറഞ്ഞു. മണല്‍ നീക്കിയതോടെ ഒഴുക്കിനു വേഗതകൂടിയിട്ടുണ്ടണ്ട്. മണലടിഞ്ഞത് പ്രദേശത്തെ കുടിവെള്ള പദ്ധതിയുള്‍പ്പെടെയുള്ളവയെ ബാധിച്ചിരുന്നതായും പുനര്‍ജനി പദ്ധതി പ്രവര്‍ത്തനം സുഗമമാക്കുന്നതില്‍ വിഖായയുടെ സേവനം ഏറെ സ്തുത്യര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ റോഡുകള്‍, പാതയോരങ്ങള്‍,ആശുപത്രി, പൊലിസ് സ്‌റ്റേഷന്‍, സ്‌റ്റേഡിയം, ദാറുന്നജാത്ത് കാംപസ്, പഞ്ചായത്ത്, വില്ലേജ് ഓഫിസുകളുടെ പരിസരം തുടങ്ങിയവയും ആക്ടിവ് അംഗങ്ങള്‍ ഇന്നലെ ശുചീകരിച്ചു.
ജലസേചന വകുപ്പ് അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശിഹാബുദ്ദീന്‍, കെ. മഹ്മൂദ് മാസ്റ്റര്‍, പി. ഇമ്പിച്ചിക്കോയ തങ്ങള്‍, ഹംസ മലനാട്, ഇംതിയാസ് ബാബു, എസ്.ഐ ശ്രീകുമാര്‍ തുടങ്ങിയവരും സന്നിഹിതരായി. 788 അംഗങ്ങളുള്ള ബാച്ചിലെ വളണ്ടണ്ടിയര്‍മാരെ ഗ്രൂപ്പുകളായി തിരിച്ചാണ് വിവിധ പ്രവൃത്തികള്‍ നടന്നത്.
കരുവാരക്കുണ്ടണ്ട് സി.എച്ച്.സിയില്‍ സംഘം നടത്തിയണ്ട പ്രവര്‍ത്തനം ഏറെ ഉപകാരപ്രദമായതായും പഞ്ചായത്തില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിലും പ്രശംസനീയമായ സേവനമാണ് വിഖായ നിര്‍വഹിച്ചതെന്നും മെഡിക്കല്‍ ഓഫിസര്‍ ഡോ.ആബിദ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."