ശബരിമല പ്രക്ഷോഭം; പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് ബോധ്യമായി: കാനം
തൃശൂര്‍: ശബരിമല പ്രക്ഷോഭത്തിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് അമിത്ഷായുടെ കണ്ണൂരിലെ പ്രസംഗത്തോടെ ബോധ്യമായതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
എ.ഐ.ടി.യു.സി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സര്‍ക്കാര്‍ ബി.ജെ.പിയുടെ ഔദാര്യത്തിന്റെ ഫലമല്ല. അമിത്ഷാ കേരള ചരിത്രം പഠിക്കുന്നത് നന്നായിരിക്കും.
അഴിമതിക്കെതിരേ യുദ്ധപ്രഖ്യാപനം നടത്തി അധികാരത്തില്‍ വന്ന കേന്ദ്രസര്‍ക്കാര്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ചെളിക്കുഴിയിലാണ്.
റാഫേല്‍ വിഷയത്തില്‍ ജോയിന്റ് പാര്‍മെന്ററി കമ്മിറ്റി എന്ന് കേള്‍ക്കുമ്പോള്‍ പ്രധാനമന്ത്രി എന്തിനാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനുനേരെ നടന്ന ആക്രമണം അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.എന്‍ രാജന് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."