സഫലമാകുന്നത് ഏറെ നാളത്തെ ആവശ്യം
കരുളായി: നെടുങ്കയം, മു@ക്കടവ് കോളനിക്കാരുടെ സ്വപ്ന സാക്ഷാല്‍ക്കാരം കൂടിയാണ് പുതിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ്. വര്‍ഷങ്ങളായി കരുളായി ഉള്‍വനത്തിലെ നെടുങ്കയം കോളനിയിലെ കുടുംബങ്ങള്‍ ബസ് സര്‍വിസ് എന്ന ആവശ്യമുന്നയിക്കുന്നു.
കോളനി സന്ദര്‍ശിച്ച പി.വി അന്‍വര്‍ എം.എല്‍.എ, പി.വി അബ്ദുള്‍ വഹാബ് എം.പി മറ്റ് ജന പ്രതിനിധികള്‍ തുടങ്ങിയവരോടും ജില്ലാ ജഡ്ജി വാസന്‍, ജില്ലാ കലക്ടര്‍ അമിത് മീണ തുടങ്ങിയവരോടും കോളനിക്കാര്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോളനിയിലേക്ക് ബസ് സര്‍വിസ് ആരംഭിച്ചത്.
ഈ മാസം തുടക്കത്തില്‍ ബസ് സര്‍വിസ് നടത്തുന്നതിന്റെ മുന്നോടിയായി കെ.എസ്.ആര്‍.ടി.സി പരീക്ഷണ ഓട്ടം നടത്തിയിരുന്നു. സര്‍വിസ് നടത്താന്‍ കഴിയുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ബസ് അനുവദിച്ചത്.
നെടുങ്കയത്ത് നിന്നു പെരിന്തല്‍മണ്ണയിലേക്കാണ് സര്‍വിസ്. ഇവിടുത്തെ ആദിവാസികള്‍ 200 രൂപ ഓട്ടോക്ക് വാടക നല്‍കിയാണ് നെടുങ്കയത്ത് നിന്നും കരുളായിലേക്ക് എത്തുന്നത്. കൂടാതെ മു@ക്കടവുള്ള ആദിവാസികളും ഇതിലേറെ തുക ജീപ്പ് വാടക നല്‍കിയാണ് നിത്യേനയെന്നോണം കരുളായിലേക്ക് വരാറുള്ളത്. ബസ് സര്‍വിസ് ആംഭിക്കുന്നതോടെ ആദിവാസികള്‍ക്ക് ഭീമമായ സംഖ്യയാണ് ലാഭിക്കാനാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."