നെടുങ്കയം വനപാതയിലൂടെ ഇനി കെ.എസ്.ആര്.ടി.സി ബസ് സര്‍വിസും
കരുളായി: ഉള്‍വനത്തിലെ നെടുങ്കയം മു@ക്കടവ് കോളനിയിലെ വിദ്യാര്‍ഥികള്‍ക്കും പുറംനാടുകളില്‍ ജോലിക്ക് പോവുന്നവര്‍ക്കും ആശ്വാസമായി കെ.എസ്.ആര്.ടി.സി ബസ് സര്‍വിസ് ആരംഭിച്ചു. രാവിലെയും ഉച്ചക്കും വൈകുന്നേരവുമായി മൂന്ന് സമയ ക്രമത്തിലുള്ള സര്‍വിസിനാണ് തുടക്കമായത്. നെടുങ്കയം കോളനിക്ക് സമീപം നടന്ന ചടങ്ങില്‍ കരുളായി പഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാര്‍ ബസ് സര്‍വിസ് ഉദ്ഘാടനം ചെയ്തു.
കെ.എസ്.ആര്.ടിസി ബോര്‍ഡംഗം ആലിസ് മാത്യു അധ്യക്ഷയായി. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്, കെ.എസ്.ആര്.ടി.സി തൃശ്ശൂര്‍ സോണല്‍ ഓഫിസര്‍ സിബി ലാല്‍, ഡി.ടി.ഒ എ.പി രാധാകൃഷ്ണന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷെരീഫ, പഞ്ചായത്തംഗങ്ങളായ കെ.മനോജ്, ലിസി ജോസ്, കെ.ഉഷ, പി.പി കദീജ, കോളനി മൂപ്പന് ടി.കെ ശിവരാജന് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ബാലകൃഷന്, ടി.കെ വിജയന്, ഹംസ, ഡെപ്യുട്ടി റേഞ്ചര്‍ പി.അബ്ദുള്‍ ഗഫൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."