ഇടതുപക്ഷത്തിന് തോല്‍വി; ബ്രസീലില്‍ തീവ്ര വലതുപക്ഷ സ്ഥാനാര്‍ഥി പ്രസിഡന്റ്
സാവോ പോളോ: ബ്രസീല്‍ പ്രസിഡന്റായി തീവ്ര വലതുപക്ഷ സ്ഥാനാര്‍ഥി ജെയര്‍ ബോല്‍സൊനാറോ തെരഞ്ഞെടുക്കപ്പെട്ടു. സൗത്ത് അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ രാഷ്ട്രീയമാറ്റമാണ് വിജയം സൂചന നല്‍കുന്നത്.
ജെയര്‍ ബോല്സൊനാറോയ്ക്ക് പോള്‍ ചെയ്തതിന്റെ 56 ശതമാനം വോട്ടുകള്‍ നേടാനായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടത് സ്ഥാനാര്‍ഥി ഫെര്‍ണാണ്ടോ ഹദ്ദാദ് ആദ്യ ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും പിന്നീട് പിന്തള്ളപ്പെടുകയായിരുന്നു. 44 ശതമാനം വോട്ടുകളാണ് ഹദ്ദാദിനുള്ളത്.
63 കാരനായ ബോല്‍സൊനാറോ സോഷ്യല്‍ ലിബറല്‍ പാര്‍ട്ടി അംഗമാണ്. കുടിയേറ്റം, സ്വവര്‍ഗ ലൈംഗികത, ഗര്‍ഭച്ഛിദ്രം, തോക്ക് നിയമം തുടങ്ങിയ വിഷയങ്ങളിലുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
വിജയാഹ്ലാദം പങ്കുവയ്ക്കാന്‍ ഫെയ്സ്ബുക്ക് ലൈവ് വഴിയാണ് ബോല്‍സൊനാറോ രംഗത്തെത്തിയത്. സുരക്ഷാ കാരണങ്ങളാണ് വാര്‍ത്താസമ്മേളനം ഒഴിവാക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ കത്തിയാക്രമണത്തില്‍ 40 ശതമാനം രക്തം നഷ്ടപ്പെടുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."