റേഷന്‍ കാര്‍ഡ് വിതരണം
കണ്ണൂര്‍ താലൂക്കില്‍ 15ന് എ.ആര്‍.ഡി-18-റേഷന്‍ കടയുടെ സമീപം (കണ്ണപുരം), 188-റേഷന്‍ കടയ്ക്ക് സമീപം (മൊട്ടമ്മല്‍), 194-റേഷന്‍ കടയ്ക്ക് സമീപം (കൊവ്വപ്പുറം), 196-പുന്നച്ചേരി സെന്റ്‌മേരീസ് എല്‍.പി സ്‌കൂളിന് സമീപം, 244-ജി.എം.എല്‍.പി. സ്‌കൂള്‍ മടക്കര, 256-റേഷന്‍ കടയ്ക്ക് സമീപം, ചെറുകുന്ന്. 16ന്-എ.ആര്‍.ഡി 116-ഉദയ കലാസമിതി പൊടിക്കുണ്ട്, 124- ദേശസേവ സംഘം, ചാക്കാട്ട് പീടിക, 133-റേഷന്‍ കടയ്ക്ക് സമീപം (പുതിയതെരു മണ്ഡപം), 145-റേഷന്‍ കടയ്ക്ക് സമീപം, കാപ്പിലെ പീടിക, 154-റേഷന്‍ കടയ്ക്ക് സമീപം, ഓലാടത്ത് താഴെ, അഴീക്കോട്. 17ന്-എ.ആര്‍.ഡി 80-മൊയ്തു മെമ്മോറിയല്‍ വായനശാല, മൂന്നാംപാലം, 84-ഭാവന ക്ലബ്, പൊതുവ്വാച്ചേരി, 97-മാമ്പ ഈസ്റ്റ് എല്‍.പി സ്‌കൂള്‍, എക്കാല്‍, 102-കൂഞ്ഞംകോട് യു.പി സ്‌കൂള്‍, ഓടത്തില്‍ പീടിക, 276-നാലാംപീടിക വായനശാല, 281-മുണ്ടയോട് പൊതുജന വായനശാല എന്നിവിടങ്ങളില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുമണി വരെയാണ് കാര്‍ഡ് വിതരണം. പുതിയ റേഷന്‍ കാര്‍ഡ് വാങ്ങിക്കുന്നതിന് കാര്‍ഡുടമ പഴയ റേഷന്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകണം. കാര്‍ഡുടമക്ക് നേരിട്ട് ഹാജരാകാന്‍ സാധിക്കാത്ത അവസരത്തില്‍ ഉടമയുടെ സമ്മതപത്രം വാങ്ങി കാര്‍ഡിലെ മറ്റൊരംഗം തിരിച്ചറിയല്‍ രേഖയുമായി ഹാജരാകണം. മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ക്ക് 50 രൂപയും മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 100 രൂപയുമാണ് വില. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പട്ടികവര്‍ഗത്തിന് റേഷന്‍കാര്‍ഡ് സൗജന്യമാണ്. പുതിയ റേഷന്‍കാര്‍ഡില്‍ തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ ജൂലൈ മുതല്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ അപേക്ഷ നല്‍കി പരിഹരിക്കാവുന്നതാണ്. റേഷന്‍ സാധനങ്ങള്‍ ആവശ്യമില്ലെങ്കില്‍ കാര്‍ഡ് വിതരണം ചെയ്യുന്ന കൗണ്ടറില്‍ നിന്ന് നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറം വാങ്ങി കൗണ്ടറില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."