നീര്‍ച്ചാലിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടിയായില്ല
കണ്ണൂര്‍ സിറ്റി: നീര്‍ച്ചാലില്‍ കടലേറ്റത്തെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടിയായില്ല. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കടലേറ്റത്തെ തുടര്‍ന്ന് പ്രദേശത്തെ വീടുകളില്‍ വെള്ളം കയറിയിരുന്നു.
രാത്രിതന്നെ വെള്ളക്കെട്ട് ചെറിയ ചാലുകീറി താല്‍ക്കാലികമായി പരിഹരിച്ചെങ്കിലും ഇന്നലെ രാവിലെയോടെ കടലേറ്റത്തെത്തുടര്‍ന്ന് വീണ്ടും വെള്ളം കയറുകയായിരുന്നു. സാധാരണയായി കാലവര്‍ഷസമയത്ത് വെള്ളം കയറുന്നതിനാല്‍ അഴിമുഖം മുറിക്കാറാണ് പതിവ്. എന്നാല്‍ ഇത്തവണ അഴിമുറിക്കാത്തതിനാല്‍ ദിവസങ്ങള്‍ക്കു മുമ്പ് മേയറെയും മറ്റും ബന്ധപ്പെട്ടിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞദിവസം വെള്ളം കയറിയതിനെത്തുടര്‍ന്ന് മേയറെ ബന്ധപ്പെട്ട് പറഞ്ഞപ്പോള്‍ ജെ.സി.ബിയുടെ ഡ്രൈവറില്ലാത്തതിനാല്‍ രാവിലെ തന്നെ അഴിമുറിക്കാമെന്ന് വാക്കുനല്‍കിയിരുന്നു. രാവിലെ ഡെപ്യൂട്ടി കലക്ടര്‍ ബി.എം അബ്ദുല്‍ നാസറും തഹസില്‍ദാര്‍ വി.എം സജീവനും സ്ഥലം സന്ദര്‍ശിക്കുകയും വൈകുന്നേരം മൂന്നിന് മുമ്പ് നടപടി സ്വീകരിക്കാന്‍ കോര്‍പറേഷനോട് അവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും ഡ്രൈവറില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇവിടെ നിന്ന് പൂഴി കൂടുതലായി മാറ്റിയാല്‍ മാത്രമേ വെള്ളക്കെട്ടിനു പരിഹാരമുണ്ടാക്കാന്‍ സാധിക്കുവെന്നറിഞ്ഞിട്ടും കോര്‍പറേഷന്‍ ജെ.സി.ബി വിട്ടു നല്‍കാത്തതിനാല്‍ നാട്ടുകാര്‍ വലിയ പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."