പ്രവാസി വോട്ടിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി നവംബര്‍ 15
#ഉബൈദുല്ല റഹ്മാനി
മനാമ: കെഎംസിസി ബഹ്‌റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റി മനാമ കെഎംസിസി ഹാളില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം 'മുന്നൊരുക്കം' ശ്രദ്ധേയമായി. പ്രവാസ ലോകത്ത് പ്രവാസികള്‍ക്ക് ചെയ്യാവുന്ന വിവിധ കര്‍മ്മ പദ്ധതികള്‍ക്ക് സംഗമം അന്തിമ രൂപം നല്‍കി.
ചടങ്ങ് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍ ഉദ്ഘാടനം ചെയ്തു. സംഘ്പരിവാര്‍ ഭീകരതയെ പ്രതിരോധിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും ഇതിന് എല്ലാവര്‍ക്കും പങ്കാളികളാകാവുന്ന ഏക മാര്‍ഗ്ഗം കൂടിയാണ് വോട്ടവകാശമെന്നും പ്രവാസികളുള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ വോട്ടവകാശം രേഖകളിലുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അദ്ധേഹം ആഹ്വാനം ചെയ്തു.
പ്രവാസി വോട്ടിന്റെ ജില്ലാ തല ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉല്‍ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ ചടങ്ങില്‍ വെച്ച് നിര്‍വഹിച്ചു. ഇതോടെ പ്രവാസി വോട്ടുമായി ബന്ധപ്പെട്ട ജില്ലാ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. പ്രവാസി വോട്ട് രജിസ്‌ട്രേഷന്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി ഫൈസല്‍ കോട്ടപ്പളി വിശദീകരിച്ചു.
നവംബര്‍ 16 ന്ന് നടക്കുന്ന 'ചന്ദ്രികോത്സവം' പരിപാടി വിജയിപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും ചടങ്ങില്‍ തുടക്കമായി. മണ്ഡലം കമ്മിറ്റി നേതാക്കളായ സുലൈമാന്‍ മംഗലം (തവന്നൂര്‍ ), ഗഫൂര്‍ കാളികാവ് (വണ്ടൂര്‍ ), അബ്ദുല്‍ ഖാദര്‍ ചങ്ങരംകുളം (പൊന്നാനി )എന്നിവര്‍ സംസാരിച്ചു.
ജില്ലാ നേതാക്കളായ ഇക്ബാല്‍ താനൂര്‍, മുസ്തഫ പുറത്തൂര്‍, ഷാഫി കോട്ടക്കല്‍, ഉമ്മര്‍ മലപ്പുറം, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജില്ലാ പ്രസിഡന്റ് സലാം മമ്പാട്ടുമൂല അദ്ധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി റിയാസ് വെള്ളച്ചാല്‍ സ്വാഗതവും റിയാസ് ഓമാനൂര്‍ നന്ദിയും പറഞ്ഞു. പ്രവാസി വോട്ടിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനതീയ്യതി നവംബര്‍ 15ആണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3349 5982.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."