അമിത യാത്രാ കൂലി; ഓട്ടോ ഡ്രൈവറെ മറ്റു ഡ്രൈവര്‍മാര്‍ ചോദ്യം ചെയ്തത് സംഘര്‍ഷത്തിനിടയാക്കി
ഗുരുവായൂര്‍: അമിത യാത്രാ കൂലി ഈടാക്കുന്നുവെന്ന് ആരോപണ വിധേയനായ ഓട്ടോ ഡ്രൈവറെ മറ്റു ഡ്രൈവര്‍മാര്‍ ചോദ്യം ചെയ്തത് സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ രാവിലെ 10.30ടെ ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലായിരുന്നു സംഭവം. ഗുരുവായൂരില്‍ ഓട്ടോക്ക് അമിത വാടക ഈടാക്കുന്നതുമായുണ്ടായ സംഭവങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. ചില ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പ്രവര്‍ത്തി മറ്റു ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ചീത്തപ്പേരുണ്ടാക്കിയിരുന്നു.
ഇന്നലെ വാക്കേറ്റമുണ്ടായ ഓട്ടോ ഡ്രൈവറോട് ഇവിടെ ഓടണമെങ്കില്‍ നിശ്ചയിച്ച നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് പറഞ്ഞായിരുന്നു മറ്റു ഡ്രൈവര്‍മാര്‍ തടഞ്ഞത്. ഇന്നലെ ഓട്ടോയെടുത്തിട്ടല്ലായിരുന്ന ഇയാള്‍ പടിഞ്ഞാറെ നടയില്‍ ഓട്ടോറിക്ഷയുമായി വന്ന മറ്റൊരു ഓട്ടോ ഡ്രൈവറുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് മറ്റു ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഇയാള്‍ക്കരികിലെത്തി താക്കീത് നല്‍കിയത്.
സംസാരം വാക്കേറ്റത്തിലെത്തിയപ്പോള്‍ ചിലര്‍ ഈ ഡ്രൈവറെ മര്‍ദ്ദിച്ചതായും പറയുന്നുണ്ട്. ഈയിടെ സി.പി.എം നേതാവില്‍ നിന്നും അമിത ഓട്ടോ കൂലി ചോദിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സി.പി.എം നേതാവിനെ ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചത് വിവാദമായിരുന്നു. ഇന്നലെയുണ്ടായ സംഘര്‍ഷം നാട്ടുകാരും പൊലിസും ചേര്‍ന്ന് ഇടപെട്ടാണ് അയവു വരുത്തി ഒഴിവാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."