'വിസമ്മതപത്രം നല്‍കണമെന്ന് ഉത്തരവിറക്കിയത് എന്തിനാണ്?'; സാലറി ചാലഞ്ചില്‍ സര്‍ക്കാരിനെതിരെ സുപ്രിംകോടതി
ന്യൂഡല്‍ഹി: സാലറി ചാലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രിംകോടതി ശരിവച്ചു. സംസ്ഥാന സര്‍ക്കാരിന് വിമര്‍ശനവും നേരിടേണ്ടി വന്നു. 'പണം നല്‍കാന്‍ സമ്മതമുളളവര്‍ സമ്മതപത്രം നല്‍കിയാല്‍ മതി. വിസമ്മതപത്രം നല്‍കണമെന്ന് ഉത്തരവിറക്കിയത് എന്തിനാണ്?'- സുപ്രിംകോടതി ചോദിച്ചു.
വിസമ്മതപത്രം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി ശരിവച്ചു. വിമസമ്മതപത്രം ഒരാളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. അത് അംഗീകരിക്കാനാവില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. സര്‍ക്കാരിന് വേണമെങ്കില്‍ വ്യവസ്ഥ ഭേദഗതി ചെയ്യാമെന്നും കോടതി പറഞ്ഞു.
ദുരിതാശ്വാസത്തിന് ജീവനക്കാര്‍ നല്‍കുന്ന പണം അതിനുതന്നെ ഉപയോഗിച്ചുവെന്ന് എന്ത് ഉറപ്പാണ് സര്‍ക്കാരിന് നല്‍കാനാകുകയെന്നും സുപ്രിം കോടതി ചോദിച്ചു. ഒരാള്‍ സഹായം നല്‍കേണ്ടത് അയാളുടെ സ്വന്തം ഇഷ്ടപ്രകാരമായിരിക്കണം. അതെങ്ങനെയാണ് അടിച്ചേല്‍പ്പിക്കാനാകുകയെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. സാലറി ചലഞ്ചിലെ ഹൈക്കോടതി വിലക്കിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രിം കോടതിയുടെ വിമര്‍ശനം.
പ്രളയത്തില്‍നിന്നും കരകയറാനുളള കേരളത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ സാലറി ചലഞ്ച് കൊണ്ടുവന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നായിരുന്നു ചലഞ്ച് കൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍ ഇതിനോട് സമ്മിശ്ര പ്രതികരണമാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായത്.
ഇതോടെ, ശമ്പളം നല്‍കാന്‍ തയ്യാറല്ലാത്ത ജീവനക്കാര്‍ വിസമ്മതപത്രം നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്നായിരുന്നു കോടതി നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."