പച്ചക്കറി വികസന പദ്ധതി ഓണസമൃദ്ധി ജില്ലാതല ഉദ്ഘാടനം
തൃശൂര്‍: പച്ചക്കറി വികസന പദ്ധതി ഓണസമൃദ്ധിയുടെ ജില്ലാതല ഉദ്ഘാടനവും കാര്‍ഷിക വിജ്ഞാന-വ്യാപന ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡ് ദാനവും നാളെ വൈകീട്ട് മൂന്ന് മണിക്ക് തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജിന്റെ അധ്യക്ഷതയില്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണോദ്ഘാടനവും കാര്‍ഷിക വിജ്ഞാന വ്യാപന ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡ് ദാനവും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും. സന്നദ്ധ സംഘടനകള്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണം സി.എന്‍ ജയദേവന്‍ എം.പിയും പ്രോജക്ട് അടിസ്ഥാനമാക്കിയുള്ള പച്ചക്കറി കൃഷി അനുമതിപത്രത്തിന്റെ വിതരണം ഇന്നസെന്റ് എം.പിയും കാര്‍ഷിക പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പി.കെ ബിജു എം.പിയും നിര്‍വഹിക്കും.
'ആത്മ ജൈവകൃഷിക്കാരുടെ അനുഭവപാഠങ്ങള്‍' പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ പ്രകാശനം ചെയ്യും. വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്നവര്‍ ആശംസാ പ്രസംഗം നടത്തും.
60 ഓളം ഘടകങ്ങളിലായി അഞ്ച് കോടി 14 ലക്ഷം രൂപ വകയിരുത്തി വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, കര്‍ഷകര്‍, വിദ്യാലയങ്ങള്‍, സ്ഥാപനങ്ങള്‍, എന്‍ ജി ഒകള്‍, യുവജനങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളെയും പച്ചക്കറി കൃഷിയിലേക്ക് ആകര്‍ഷിച്ചു കൊണ്ടാണ് ഈ വര്‍ഷത്തെ പദ്ധതി നടപ്പിലാക്കുന്നത്.
ഓണത്തിനാവശ്യമായ പച്ചക്കറികളുടെ വിപണന കേന്ദ്രങ്ങള്‍ എല്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും കൃഷി വകുപ്പ് സംഘടിപ്പിക്കുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, എ .എ പ്രസാദ്, വി.എസ് റോയ്, എല്‍ ജയശ്രീ, മായ എസ് നായര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."