HOME
DETAILS

' അമിത് ഷാ പിണറായിയെ വലിച്ചു താഴെയിടുമോ? ' ബി.ജെ.പി അധ്യക്ഷന്റെ പ്രസംഗവിവര്‍ത്തനത്തെ ചൊല്ലി വാഗ്വാദം

  
backup
October 29 2018 | 14:10 PM

amitsha-speech-issue-in-bjp-kannanthanam-and-v-muralidharan-spm-desheeyam

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം കണ്ണൂരില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ നടത്തിയ പ്രസംഗം വിവര്‍ത്തനംചെയ്യുന്നതിനിടെ പിഴവുപറ്റിയെന്നും സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ജനവികാരം മാനിച്ചില്ലെങ്കില്‍ ജനം സര്‍ക്കാരിനെ താഴെയിറക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. യഥാര്‍ഥ പ്രശ്‌നത്തില്‍നിന്നു ശ്രദ്ധതിരിക്കാനാണു മുഖ്യമന്ത്രിയുടെ ശ്രമം. ജനങ്ങള്‍ ഇതിനു മുഖ്യമന്ത്രിക്കു മറുപടി നല്‍കും. ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ട്. ഇതിനെ ഏതെങ്കിലും മുഖ്യമന്ത്രിയോ സര്‍ക്കാരോ എതിര്‍ക്കുകയാണെങ്കില്‍ ആ സര്‍ക്കാര്‍ താഴെപ്പോകും. ഇതാണ് അമിത് ഷാ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു കണ്ണന്താനം.

അമിത്ഷായുടെ ഹിന്ദിയിലുള്ള പ്രസംഗം വിവര്‍ത്തനം ചെയ്തത് മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ വി. മുരളീധരനായിരുന്നു. സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന് അമിത്ഷാ പ്രസംഗിച്ചതായി മുരളീധരന്‍ പറഞ്ഞതിന് പിന്നാലെ രൂക്ഷപ്രതികരണമായി മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നിരുന്നു. കേരളത്തിലെ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന വെല്ലുവിളി നടപ്പാക്കാനുള്ള ആരോഗ്യം അമിത് ഷായുടെ ശരീരത്തിനില്ലെന്നായിരുന്നു മുഖ്യമന്ത്രി പ്രസംഗിച്ചത്. ഇതിനുപിന്നാലെയാണ് പ്രസംഗം വിവര്‍ത്തനം ചെയ്തതില്‍ പിഴവുണ്ടായെന്നും അമിത്ഷായെ മുഖ്യമന്ത്രി അവഹേളിച്ചെന്നും ശരീരത്തെ കളിയാക്കുന്നത് ശരിയല്ലെന്നും പറഞ്ഞ് കണ്ണന്താനം രംത്തുവന്നത്.

19 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷനാണ് അമിത് ഷാ. അദ്ദേഹത്തിനെ നോക്കി നിങ്ങളൊരു തടിയനാണ്, നിങ്ങള്‍ക്ക് മസിലില്ല, ഞങ്ങള്‍ പലരേയും വെട്ടി താഴ്ത്തിയിട്ടുണ്ട് ഇത്തരം രീതിയിലേക്ക് സംഭാഷണം വരുന്നത് മോശമാണെന്നും കണ്ണന്താനം പറഞ്ഞു. സര്‍ക്കാരിനെ വലിച്ചിടാന്‍ അമിത്ഷായുടെ തടി മതിയാകില്ല, ആ തടിക്ക് വെള്ളം കൂടുതലാണെന്നുമുള്ള ഭാഷ മുഖ്യമന്ത്രിക്കു ചേര്‍ന്നതല്ല. ഇച്ഛാശക്തികൊണ്ടാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. അല്ലാതെ മസില്‍ പവറുകൊണ്ടല്ല. കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കുന്നത് അയ്യപ്പന്‍ അവരുടെ ദൈവമാണെന്നാണ്. കുറച്ച് ഹിന്ദുക്കളുടെ മാത്രം ദൈവമല്ല. മറിച്ച് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ഒന്നിച്ചുള്ള വികാരമാണ് അയ്യപ്പന്‍ തങ്ങളുടെ ദൈവമാണ് എന്നത്. ശബരിമലയില്‍ രണ്ടുതവണ കയറിയിട്ടുണ്ടെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  16 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  25 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago