സി.എച്ച് സെന്റര്‍ കാരുണ്യസംഗമം; രോഗം കാരണം പട്ടിണിയും ദാരിദ്ര്യവും ഉണ്ടാകുന്ന കാലം: എം.കെ മുനീര്‍
തളിപ്പറമ്പ:് പട്ടിണിയും ദാരിദ്ര്യവും മൂലമാണ് പഴയ കാലത്ത് രോഗം ഉണ്ടായതെങ്കില്‍ ഇന്ന് രോഗം മൂലം ദാരിദ്ര്യവും പട്ടിണിയുമുണ്ടാകുന്ന സ്ഥിതിയിലേക്ക് മാറിയെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. ഏഴാം വര്‍ഷത്തിലേക്ക് കടന്ന തളിപ്പറമ്പ സി.എച്ച് സെന്ററിന്റെ ധനശേഖരണാര്‍ഥം നടത്തുന്ന കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എച്ച് സെന്റര്‍ പ്രസിഡന്റ് കെ.വി മുഹമ്മദ്കുഞ്ഞി അധ്യക്ഷനായി. സിറാജുദ്ധീന് ദാരിമി കക്കാട് പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ വി.പി വമ്പന്‍, അബ്ദുല്‍ കരീം ചേലേരി. സി.പി.വി അബ്ദുല്ല, കെ.ടി സഹദുല്ല, എസ്.കെ.പി സക്കരിയ, എം. അബ്ദുല്ല വെള്ളൂര്‍, കെ.പി മൊയ്ദീന് കുഞ്ഞി ഹാജി സംസാരിച്ചു. അഡ്വ. എസ്. മുഹമ്മദ്, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, മഹമൂദ് അള്ളാംകുളം, കെ. മുസ്തഫ ഹാജി, നാഷനല്‍ മുസ്തഫ ഹാജി, എ.പി ബദറുദ്ധീന്‍, പി.ഒ.പി മുഹമ്മദ് അലി ഹാജി, കെ.പി ഹസ്സന് ഹാജി, പി.ടി.എ കോയ, കെ.എം.സി.സി നേതാക്കളായ ടി.പി അബ്ബാസ് ഹാജി ദുബൈ, കെ.കെ.പി ഉമ്മര്‍കുട്ടി കുവൈത്ത്, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ശിഹാബ് ആലക്കാട്, എം. ഷാഫി മസ്കറ്റ്, മുഹമ്മദ് കുഞ്ഞി പന്നിയൂര്‍, കൊടിയില്‍ റഷീദ് ഖത്തര്‍, എ.പി മജീദ് അബുദാബി, കെ.എസ് ഷാജഹാന് മസ്ക്കറ്റ്, സി.കെ.പി ഹാഷിം സംബന്ധിച്ചു. സയ്യിദ് നഗര്‍ ഖത്തീബ് ശിഹാബുദ്ധീന്‍ അസ്ഹരി പ്രാര്‍ഥന നിര്‍വഹിച്ചു. രണ്ടാം ദിനമായ ഇന്ന് യുവ വാഗ്മിയും പണ്ഡിതനുമായ ഇബ്രാഹിം ഖലീല്‍ ഹുദവി പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."