നീതി തേടിയുള്ള നാരായണിയുടെ യാത്രയ്ക്ക് പത്തു വയസ്
തൃക്കരിപ്പൂര്‍: ഇനിയൊരു നിയമ പോരാട്ടത്തിനുള്ള ശേഷി എനിക്കില്ല. ഒരു ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ നിയമവും നിയമ വ്യവസ്ഥയും ഒന്നുമല്ലാതാക്കി തീര്‍ക്കാന്‍ കഴിയുമെന്ന് എനിക്ക് ബോധ്യമായി.
എനിക്ക് 74 വയസ്സായി. ഞാന്‍ വിധവയാണ്, വികലാംഗയാണ്, മക്കളില്ല നിയമത്തിലും നീതിയിലും വിശ്വാസം നിലനിര്‍ത്തി നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്ന തത്വം അറിയിക്കാനും എന്റെ പരാതിക്ക് പരിഹാരം കാണണമെന്നും അപേക്ഷിക്കുന്നു.
അടുത്ത പറമ്പിലെ പുളിമരത്തില്‍ നിന്നും ഇല വീണ് കിണര്‍ വെള്ളം മലിനമാകുന്ന സംഭവത്തില്‍ കഴിഞ്ഞ പത്തു വര്‍ഷമായി നിയമ പോരാട്ടാം നടത്തുന്ന വയോധികയും വികലാംഗയുമായതൃക്കരിപ്പൂര്‍ തലിച്ചാലത്തെ നാരായണി കാസര്‍കോട് ജില്ലാ കലക്ടര്‍ക്ക് അയച്ച പരാതിയാണിത്.
മാര്‍ച്ച് മൂന്നിന് അയച്ച പരാതിക്ക് ജില്ലാ കലക്ടര്‍ ഇതുവരെയും മറുപടി നല്‍കിയിട്ടില്ല. നാരായണിയുടെ വീട്ടിലെ കിണറില്‍ അടുത്ത പറമ്പിലെ പുളിമരത്തിന്റെ ഇല വീണ് വെള്ളം അശുദ്ധമാകുന്നത് തടയാന്‍ പുളിമരത്തിന്റെ ചില്ലകള്‍ മുറിച്ചുമാറ്റാന്‍ 2005 ജൂണ്‍ ഏഴിനാണ് തൃക്കരിപ്പൂര്‍ പഞ്ചായത്തിലും, 2006 ഏപ്രില്‍ 21ന് കാസര്‍കോട് ജില്ലാ കലക്ടര്‍, 2007 മാര്‍ച്ച് 20ന് ഹൊസ്ദുര്‍ഗ്ഗ് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്കും ശേഷം തദ്ദേശ സ്വയം ഭരണ വകുപ്പ് ഓംബുഡ്‌സ്മാന്‍ മുന്‍പാകെയും സങ്കടം ബോധിപ്പിച്ചു. പരാതികളുടെ അടിസ്ഥാനത്തില്‍ വകുപ്പ് തല അന്വേഷ്ണം നടത്തി നാരായണിക്ക് അനുകൂലമായ വിധി വന്നെങ്കിലും വിധി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. പുളിമരം നില്‍ക്കുന്ന പറമ്പിന്റെ അവകാശി കണ്ണൂര്‍ താലൂക്ക് ഓഫീസിലെ ഡപ്യൂട്ടി തഹസില്‍ദാറിന്റെ ഉടമസ്ഥതയിലായതിനാല്‍ അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ ഉദ്യോഗസ്ഥര്‍ നടപടി എടുക്കാത്തതെന്നാണ് നാരയണി ഇപ്പോഴും വിശ്വസിക്കുന്നത്.
നാരായണിക്ക് ഇപ്പോഴും ഒന്നേ പറയാനുള്ളൂ ഞാന്‍ മരിക്കുന്നതിന് മുന്‍പ് സ്വന്തം കിണറില്‍ നിന്ന് നല്ല വെള്ളം കുടിക്കാന്‍ കഴിയുമോ എന്നാണ്.
ഈ സങ്കടങ്ങളെല്ലാം എഴിതി വിധിപകര്‍പ്പുകളുമടക്കമാണ് കാസര്‍കോട് ജില്ലാ കലക്ടര്‍ക്ക് അവസാനമായി ഒരു അപേക്ഷ അയച്ചത്. ഈ കലക്ടറെങ്കിലും എനിക്ക് മരിക്കുന്നതിന് മുന്‍പായി നീതി നടപ്പാക്കിതരുമെന്ന വിശ്വാസത്തില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."