പനിക്കണക്കറിയാതെ ആരോഗ്യ വകുപ്പ്
കോഴിക്കോട്: പകര്‍ച്ചപ്പനിയുമായി ബന്ധപ്പെട്ട കണക്കുകളുടെ കാര്യത്തില്‍ ആരോഗ്യ വകുപ്പ് അധികൃതരുടെ അനാസ്ഥ തുടരുന്നു.
ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ വ്യാപിക്കുമ്പോഴും ജില്ലയില്‍ എത്ര രോഗികളാണുള്ളതെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് വ്യക്തതയില്ല. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സൈറ്റില്‍ നല്കിയ കോഴിക്കോട് ജില്ലയുടെ വിവരങ്ങളിലാണ് പാകപ്പിഴകളുള്ളത്. ഇന്നലെ പനി ബാധിച്ച് 1760 ഒ.പി കേസുകളും 37 ഐ.പി കേസുകളുമുണ്ടെന്നാണ് ഔദ്യോഗിക കണക്കില്‍ പറയുന്നത്.
ഡെങ്കിപ്പനി സംശയമുള്ള 119 പേരും രോഗം സ്ഥിരീകരിച്ച 12 പേരുമാണുള്ളത്. മഞ്ഞപ്പിത്തം ബാധിച്ചവരും ടൈഫോയ്ഡുള്ളവരുമൊന്നും കണക്കില്പ്പെട്ടിട്ടുമില്ല. ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന രാമനാട്ടുകര രോഗം ബാധിച്ച പ്രദേശങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടില്ലെന്നതാണ് മറ്റൊരു കൗതുകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."