ദിണ്ഡിഗലില്‍ വാഹനാപകടം; ഏര്‍വാടി സിയാറത്തിന് പോയ നാലുപേര്‍ മരിച്ചു
കുറ്റിപ്പുറം: മധുര ദിണ്ഡിഗല്‍ വാടിപ്പെട്ടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുറ്റിപ്പുറം സ്വദേശികളായ നാലുപേര്‍ മരിച്ചു. പേരശനൂരില്‍ നിന്നും ഏര്‍വാടി സിയാറത്തിന് പോയ കുടുംബത്തിലെ ഒരു സ്ത്രീയും രണ്ട് മക്കളും അടക്കം നാലുപേരാണ് മരിച്ചത്.
പേരശനൂര്‍ വാളൂര്‍ കളത്തില്‍ മുഹമ്മദലിയുടെ ഭാര്യ റസീന, മകന്‍ ഫസല്‍, മകള്‍ സഹന, കുറ്റിപ്പുറം മൂടാന്‍ സ്വദേശി ഹിള്ര്‍ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കുണ്ട്. സിഫാന, ശബീര്‍(സുബൈര്‍) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ ദിണ്ഡിഗല്‍ സര്‍ക്കാര്‍ ആശുപത്രിയിലും ഒരാളുടേത് വാടിപ്പെട്ടി ആശുപത്രിയിലും മറ്റൊരാളുടേത് ജെ.കെ ആശുപത്രിയിലുമാണുള്ളത്.
ഇന്നലെ വൈകീട്ട് 3.30ഓടെയാണ് അപകടമുണ്ടായത്. കുറ്റിപ്പുറം സ്വദേശി വരിക്കപുലാക്കല്‍ സുബൈറിന്റെ കാറാണ് അപകടത്തില്‍ അകപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."