ഉപതെരഞ്ഞെടുപ്പില്‍ തന്റെ കുടുംബത്തില്‍നിന്ന് സ്ഥാനാര്‍ഥിയുണ്ടാവില്ല: ദേവഗൗഡ
ബംഗളൂരു: വരാനിരിക്കുന്ന ഉപതെരഞ്ഞടുപ്പില്‍ തന്റെ കുടുംബത്തില്‍ നിന്ന് ആരേയും സ്ഥാനാര്‍ഥിയായി നിര്‍ത്തില്ലെന്ന് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡ.
ജെ.ഡി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ദേവഗൗഡ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പേരമക്കളായ പ്രജ്വല്‍ രേവണ്ണയും നിഖില്‍ കുമാര സ്വാമിയും മത്സരിച്ചിരുന്നു. ഇത് പാര്‍ട്ടിക്കകത്ത് വലിയ പ്രതിഷേധത്തിനിടയാക്കുകയും ജെ.ഡി.എസില്‍ കുടുംബ രാഷ്ട്രീയമാണ് അരങ്ങേറുന്നതെന്ന ആരോപണമുയരുകയും ചെയ്ത സാഹചര്യത്തിലാണ് ദേവഗൗഡയുടെ തുറന്നുപറച്ചില്‍. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ വികാരമറിഞ്ഞ് അതാത് മണ്ഡലങ്ങളിലെ പ്രാദേശിക നേതാക്കളെ സ്ഥാനാര്‍ഥിയാക്കുമെന്ന് ദേവഗൗഡ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."