HOME
DETAILS
MAL
തൊഴില്‍ദായക പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
backup
August 03 2016 | 20:08 PM
കാസര്‍കോട്: പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മുഖേന നടപ്പാക്കുന്ന പദ്ധതി പ്രകാരം സ്വയം തൊഴില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകര്‍ 18 വയസ്സിനു മുകളിലുള്ളവരും മുന്‍പ് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ധനസഹായം കൈപ്പറ്റാത്തവരുമായിരിക്കണം. മേല്‍ പദ്ധതി പ്രകാരം ഉല്‍പാദന മേഖലയിലോ സേവന മേഖലയിലോ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തെ സംബന്ധിച്ചും അനുബന്ധ വിവരങ്ങള്‍ക്കുമായി ചുവടെ കാണിച്ചിരിക്കുന്ന ഓഫിസുകളുമായി ബന്ധപ്പെടണം. കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രം- 04994255749, കാസര്‍കോട് താലൂക്ക് വ്യവസായ ഓഫിസ് - 04994256110, ഹോസ്ദുര്‍ഗ് താലൂക്ക് വ്യവസായ ഓഫിസ് - 0467 2209490.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."