ഇസ്രാഈലിന്റെ പ്രഖ്യാപനം: ഓ ഐ സി വിദേശകാര്യ മന്ത്രിമാരുടെ അടിയന്തിര യോഗം 15ന് ജിദ്ദയില്‍
ജിദ്ദ: ഇസ്രാഈല്‍ ഉയര്‍ത്തുന്ന ഏറ്റുവും പുതിയ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇസ്‌ലാമിക രാജ്യങ്ങളുടെ ആഗോള സംഘടനയായ ഓ ഐ സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍) അടിയന്തിരമായി സമ്മേളിക്കുന്നു.
ഇസ്രാഈലില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ അധിനിവിഷ്ട പ്രദേശങ്ങളെ ഇസ്രാഈലിന്റെ പരമാധികാരത്തിലേയ്ക്ക് കൂട്ടിച്ചേര്‍ക്കുമെന്ന നിലവിലെ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തിര ഇസ്‌ലാമിക യോഗം. ജിദ്ദയിലെ സംഘടനയുടെ ആസ്ഥാനത്ത് ഈ മാസം 15നു ചേരുന്നത്.
ജോര്‍ദാന്‍ താഴ്‌വര, ചാവ്കടലിന്റെ വടക്ക് എന്നീ മേഖലകളും ഫലസ്തീന്‍ പടിഞ്ഞാറേ കരയിലെ കുടിയേറ്റ പ്രദേശങ്ങളും ഇസ്രാഈലിന്റെ സമ്പൂര്‍ണ ആധിപത്യത്തോട് കൂട്ടിച്ചേര്‍ക്കുമെന്നാണ് നെതന്യാഹു ഉയര്‍ത്തുന്ന ഭീഷണി. ഇത് ചെറുക്കാന്‍ നിയമപരവും രാഷ്ട്രീയവുമായുള്ള നീക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ബന്ധപ്പെട്ട ഉന്നത മേധാവികളുടെ യോഗത്തിന് ശേഷമായിരിക്കും വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം. സംഘടനയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതും നിലവിലെ അധ്യക്ഷ പദവിയുമുള്ള രാജ്യം എന്ന നിലയില്‍ സഊദി അറേബ്യ നിര്‍ദേശിച്ചതു പ്രകാരമാണ് ഇസ്രാഈല്‍ ഭീഷണി ചര്‍ച്ച ചെയ്യാന്‍ ഓ ഐ സി അടിയന്തര യോഗം ചേരുന്നത്.
ഫലസ്തീന്‍ പ്രശ്‌നം നീതിപൂര്‍വവും ശാശ്വതവുമായി പരിഹരിക്കാനുള്ള ആഗോള ശ്രമങ്ങള്‍ തകരുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഇസ്രാഈല്‍ പ്രധാനമന്ത്രിയുടെ നിയമസാധുതയില്ലാത്ത ഇത്തരം പ്രസ്താവനകള്‍ക്കായിരിക്കുമെന്ന് ഓ ഐ സി സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് അഹമ്മദ് അല്‍ഉസൈമീന്‍ പറഞ്ഞിരുന്നു. 1967 ജൂലായിലെ അതിര്‍ത്തികളോടെയും കിഴക്കന്‍ ജറൂസലേം തലസ്ഥാനമായും ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാവണം എന്ന ആഗോള ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ വിശിഷ്യാ അതിന്റെ ആസ്ഥാനമായ സഊദി അറേബിയയുടെ നിലപാടില്‍ മാറ്റമില്ലെന്നും അതാണ് ഫലസ്തീന്‍ പ്രശ്‌നത്തിന്റെ കാതലെന്നും സെക്രട്ടറി ജനറല്‍ ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."