HOME
DETAILS
MAL
തൃപ്രയാര്‍ സബ് ആര്.ടി ഓഫിസിലെ ആദ്യ രജിസ്ട്രേഷന് എം.എ യൂസഫിലിക്ക്
backup
October 30 2018 | 08:10 AM
തൃപ്രയാര്‍: സബ് ആര്.ടി ഓഫിസില്‍ വാഹന രജിസ്ട്രേഷന് ആരംഭിച്ചു.
പ്രമുഖ വ്യവസായി എം.എ യൂസഫലിയുടെ ടയോട്ട ലക്സാസ് കാറാണ് ആദ്യ രസ്ട്രേഷന് നടത്തി കെ.എല്‍ 75-1 നമ്പര്‍ ലഭിച്ചത്. സഹോദന് എം. അഷറഫലിയുടെ മകന് അല്‍ത്താഫിന്റെ ബെന്‍സ് കാറിന് കെ.എല്‍ 75-2 നമ്പര്‍ ലഭിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് തൃപ്രയാര്‍ സബ് ആര്.ടി ഓഫിസ് ഉദ്ഘാടനം ചെയ്തത്.
ഇന്നലെ റജിസ്ട്രേഷന് ആരംഭിക്കുകയായിരുന്നു. 2.35 കോടി രൂപയാണ് യൂസഫലിയുടെ ടയോട്ട ലക്സാസിന്റെ വില. 47.04 ലക്ഷം രൂപ ടാക്സും ഒരു ലക്ഷം രൂപ നമ്പറിനും അടക്കേണ്ടി വന്നു. ജോയിന്റ് ആര്.ടി.ഒ അബ്ദുല്‍ സലാം, മറ്റു ഉദ്യോഗസ്ഥരായ ടി.എം ഇബ്രാഹിംകുട്ടി, പി.എ നസീര്‍, പി.എസ് സുനില്‍കുമാര്‍ വാഹന പരിശോധന നടത്തിയാണ് നമ്പറുകള്‍ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."