HOME
DETAILS
MAL
ചാവക്കാട്ടെ എ.ടി.എം കവര്‍ച്ചാശ്രമം: പ്രതി പിടിയില്‍
backup
October 30 2018 | 08:10 AM
ചാവക്കാട്: ചാവക്കാട് എസ്.ബി.ഐയുടെ എ.ടി.എം തകര്‍ത്ത പ്രതിയെ പൊലിസ് പിടികൂടി. ബിഹാര്‍ സ്വദേശി ശ്രാവണാണ് പിടിയിലായത്. രാത്രി 11.30ഓടെയാണ് കടപ്പുറം അഞ്ചങ്ങാടിയിലുള്ള എ.ടി.എം ആണ് തകര്‍ത്തത്.
എ.ടി.എമ്മില്‍നിന്നും പണമെടുക്കാന്‍ നോക്കിയെങ്കിലും പറ്റിയില്ല. തുടര്‍ന്ന് കല്ലുകൊണ്ട് ഇടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് പൊലിസിനോട് സമ്മതിച്ചു. എ.ടി.എമ്മിന്റെ മോണിറ്റര്‍ മാത്രമാണ് തകര്‍ന്നിട്ടുള്ളത്.
സി.സി.ടി.വി ദൃശ്യങ്ങളില്‍ ശ്രാവണിന്റെ ചിത്രം പതിഞ്ഞിരുന്നു. 17 വര്‍ഷമായി ചാവക്കാട് കൂലിപ്പണിചെയ്യുന്ന ആളാണ്. ബ്ലാങ്ങാട് കള്ളുഷാപ്പില്നിന്നാണ് ഇയാളെ പൊലിസ് പിടികൂടിയത്. മദ്യപിച്ചിരുന്നുവെന്നും കള്ളുകുടിക്കാന്‍ വേണ്ടിയാണ് എ.ടി.എം തകര്‍ത്തതെന്നും ശ്രാവണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."