ബാഗുകളുടെ അമിതഭാരം: സ്കൂള്‍ വിദ്യാര്‍ഥികള്‍ ചുമട്ടുകാരല്ലെന്ന് കോടതി
കൊച്ചി: സ്കൂള്‍ ബാഗുകളുടെ അമിത ഭാരത്തിനെതിരേ ഹൈക്കോടതിയുടെ ഇടപെടല്‍. സ്കൂള്‍ വിദ്യാര്‍ഥികള്‍ ചുമട്ടുകാരല്ലെന്ന് കോടതി വ്യക്തമാക്കി. സ്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പരാമര്‍ശം.
അമിതഭാരമുള്ള പുസ്തകങ്ങള്‍ സ്കൂളില്‍ തന്നെ സൂക്ഷിച്ചുവയ്ക്കാന്‍ കുട്ടികള്‍ക്ക് സംവിധാനം ഒരുക്കണം. എന്തിന് പാഠപുസ്തകങ്ങളെല്ലാം കുട്ടികളെകൊണ്ട് ചുമപ്പിക്കണമെന്നും കോടതി ചോദിച്ചു. സ്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാനാണ് ശ്രമമെന്നും ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും കോടതിയെ അറിയിച്ച സി.ബി.എസ്.ഇയോട് ഇത് ഇലക്ട്രോണിക്സ് യുഗമല്ലേയെന്ന് കോടതി ചോദിച്ചു. സ്മാര്‍ട്ട് ബോര്‍ഡുകള്‍ ഇ ബുക്സ് എന്നിവ ആയിക്കൂടെയെന്നും കോടതി ആരാഞ്ഞു. തങ്ങള്‍ ഒരു ഭരണനിര്‍വഹണ സ്ഥാപനം മാത്രമാണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് നടപടി സ്വീകരിക്കാന്‍ കഴിയുമെന്നും സി.ബി.എസ്.ഇ കോടതിയെ അറിയിച്ചു. കലൂര്‍ സ്വദേശി ഡോ.ജോണി സിറിയക്കാണ് ഹരജി സമര്‍പ്പിച്ചത്. കേസ് പിന്നീട് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."