HOME
DETAILS
MAL
പേഴ്സണല്‍ സ്റ്റാഫിനെ മാറ്റിയില്ല; ടി.പി സെന്‍കുമാറിന് സര്‍ക്കാരിന്റെ താക്കീത്
backup
June 13 2017 | 14:06 PM
തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിനെ സ്ഥലം മാറ്റണമെന്ന സര്‍ക്കാര്‍ ഉത്തരവ് വൈകിപ്പിച്ചതിനെച്ചൊല്ലി ഡി.ജി.പി ടി.പി സെന്‍കുമാറിന് സര്‍ക്കാരിന്റെ താക്കീത്. സര്‍ക്കാര്‍ ഉത്തരവ് ഇന്നു തന്നെ നടപ്പാക്കണമെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട അനില്‍ കുമാറിനെ മാറ്റണമെന്ന് രണ്ടാഴ്ച മുന്‍പാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ ഇതു നടപ്പാക്കാതെ, സ്ഥലം മാറ്റുന്നതിനുള്ള കാരണം തേടി സെന്‍കുമാര്‍ സര്‍ക്കാരിന് കത്തുനല്‍കി. ഇതോടെയാണ് കര്‍ശന നിര്‍ദേശം നല്കാന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
ഉദ്യോഗസ്ഥനെ മാറ്റി ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."