സഊദി നിയമങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവ് ശിക്ഷ
റിയാദ്: രാജ്യത്തിന്റെ പൊതുനിയത്തിനെതിരായും മത മൂല്യങ്ങള്ക്കുമെതിരായും പ്രചാരം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി സഊദി ഭരണകൂടം. ഇത്തരം ആളുകള്‍ക്കെതിരെ അഞ്ചു വര്‍ഷം തടവും മൂന്നു ദശലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിക്കുമെന്നു സഊദി ആഭ്യന്തര വകുപ്പിന് കീഴിലെ പൊതു സുരക്ഷാ വിഭാഗം വ്യക്തമാക്കി.
രാജ്യത്തിന്റെ പൊതുനിയമത്തെ ചോദ്യം ചെയ്യുക, ഇതിനെതിരെയും മതമൂല്യനങ്ങള്ക്കുമെതിരെയും സന്ദേശങ്ങള്‍ മെനയുക, ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍ വഴിയോ സാമൂഹിക മീഡിയകള്‍ വഴിയോ പ്രചരിപ്പിക്കുക, കംപ്യൂട്ടറുകളിലോ മൊബൈലുകളിലോ ശേഖരിക്കുക, ഇത്തരം ആളുകളുമായി ഇതിന് വേണ്ടി ആശയ വിനിമയം നടത്തുക,എന്നിവ സൈബര്‍ കുറ്റമായി പരിഗണിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.
കുറ്റത്തിന്റെ ഗൗരവം അനുസരിച്ചായിരിക്കും പിഴകള്‍ വിധിക്കുക. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ പൊലിസ് സ്റ്റേഷന് , 989 എന്ന നമ്പര്‍, അബിഷിര്‍ ഓണ്‍ലൈന്‍ സംവിധാനം, മൊബൈല്‍ ആപ്ലിക്കേഷന്‍, ഇമെയില്‍ എന്നിവ മുഖേന ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊതു സുരക്ഷാ വകുപ്പിനെ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയ പൊതു സുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."