സംഘ്പരിവാര്‍ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്നു: വി.എസ്
തിരുവനന്തപുരം : എണ്ണമറ്റ സ്വാതന്ത്ര്യ പോരാട്ടങ്ങളിലൂടെയും രക്തസാക്ഷിത്വങ്ങളിലൂടെയും നേടിയെടുത്ത സ്വാതന്ത്ര്യം സംഘ്പരിവാര്‍ ശക്തികള്‍ കവര്‍ന്നെടുക്കുകയാണെന്ന് ഭരണപരിഷ്ക്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് എന്‍.എം. മുഹമ്മദ് അലി പുരസ്കാരം കെ.എന്‍ രവീന്ദ്രനാഥിന് നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീഫ് നിരോധനം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അതിന്റെ ഭാഗമാണ്. നമ്മുടെ സംസ്കാരവും ചിന്തയും ഭക്ഷണവും വസ്തവും എല്ലാം സംഘ്പരിവാറിന് അടിയറവയ്ക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും ആശങ്കാകുലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും വി.എസ് പറഞ്ഞു.
എന്‍.എം മുഹമ്മദ് അലി രചിച്ച മന:ശാസ്ത്രം മനസ്സിന്റെ കാണാലോകം എന്ന പുസ്തകത്തിന്റെ നാലാം പതിപ്പ് ആര്.വി.ജി മോനോന് നല്കി വി.എസ് പ്രകാശനം ചെയ്തു. എ.കെ രമേഷ് സ്മാരക പ്രഭാഷണവും എ. മീരാസാഹിബ് അനുസ്മരണ പ്രഭാഷണവും നടത്തി. കെ.ജി.ഒ.എ. സംസ്ഥാന പ്രസിഡന്റ് കെ.എം. ദിലീപ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."