ജെ.ഡി.യുവിനെ തുണച്ച് ബി.ജെ.പി
മലയിന്‍കീഴ് : യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ബി.ജെ.പി തുണച്ചു. മലയിന്‍കീഴ് ഗ്രാമ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് ആയി ജെ.ഡി.യുവിന്റെ ആര്‍ സരോജിനിഅമ്മ തിരഞ്ഞെടുക്കപ്പെട്ടു. സരോജനിയ്ക്ക് പതിനൊന്ന് വോട്ടുകള്‍ ലഭിച്ചപ്പോള്‍ സി.പി.എം സ്ഥാനാര്‍ഥി ശ്രീകലയ്ക്ക് കിട്ടിയത് ഒന്‍പത് വോട്ടുകള്‍.
അവിശ്വാസത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് .ഇന്നലെ രാവിലെ 11. 30 ന് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍. സരോജിനിക്ക് അനുകൂലമായി ബി.ജെ.പി അംഗങ്ങളായ അജികുമാര്‍( ബ്ലോക്ക് ഓഫിസില്‍ വാര്‍ഡ് ),ഇന്ദുലേഖ(വലിയറത്തല വാര്‍ഡ് ) എന്നിവര്‍ വോട്ട് ചെയ്യുകയായിരുന്നു.
ബി.ജെ.പി തിരഞ്ഞെടുപ്പില്‍ വിട്ടു നില്‍ക്കുമെന്നും അങ്ങിനെ വന്നാല്‍ നറുക്കെടുപ്പില്‍ ഫലം തങ്ങള്‍ക്കു അനുകൂലമാകും എന്ന കണക്കു കൂട്ടലിലായിരുന്നു സി.പി.എം .എന്നാല്‍ കണക്കുകൂട്ടല്‍ തെറ്റിച്ചു ബി.ജെ.പി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു പിന്തുണയുമായി എത്തുകയായിരുന്നു. മലയിന്‍കീഴില്‍ ആകെയുള്ള രണ്ട് ജനതാദള്‍ അംഗങ്ങളില്‍ ഒരാള്‍ യു.ഡി എഫ് പിന്തുണയിലും , ഒരാള്‍ എല്‍.ഡി.എഫ് പിന്തുണയിലും ആണ് അധികാരത്തിലെത്തിയത്. പ്രസിഡന്റും ജെ.ഡി.യു അംഗവുമായ എസ്. ചന്ദ്രന്‍ നായര്‍ നേരത്തെ ഇടതു പക്ഷത്തിന്റെ പിന്തുണയോടെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചന്ദ്രന്‍നായര്‍ ഇടതു പക്ഷത്തേക്ക് പോയെങ്കിലും ജെ.ഡി.യുവിലെ മറ്റൊരു അംഗമായ സരോജിനി യു.ഡി.എഫില്‍ തന്നെ നില്‍ക്കുകയായിരുന്നു.
ഫലത്തില്‍ ഭരണം ജെ.ഡി.യുവിന് തന്നെ കിട്ടി. മുന്‍പ് മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരേ കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയം ക്വാറം തികയാതെ തള്ളപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അംഗങ്ങളും ജെ.ഡി.യുവിലെ ഒരംഗവുമുള്‍പ്പെടെ ഒമ്പതുപേരാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയത്.
ബി.ജെ.പിയുടെ രണ്ട് അംഗങ്ങളും ഭരണകക്ഷിയിലെ 9 പേരും വിട്ടുനിന്നു. ക്വാറം തികയണമെങ്കില്‍ 10 അംഗങ്ങളുടെ പിന്തുണ ഉണ്ടാകണം. അതിനാല്‍ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാതെ തള്ളുകയായിരുന്നു. 20 അംഗ പഞ്ചായത്തില്‍ കോണ്‍ഗ്രസ് 8, സി.പി.എം 8, ബി.ജെ.പി 2, ജെ.ഡി.യു 2 എന്നിങ്ങനെയാണ് കക്ഷിനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."