പുഷ്പാഞ്ജലി സ്വാമിക്ക് നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണം; സംഭവം ക്ഷേത്രഭൂമി കൈയേറിയതിനെതിരെ നിരാഹാരസമരം നടത്തുന്നതിനിടെ
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമി പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥയ്ക്കുനേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണം. ആര്‍.എസ്.എസിന്റെ പോഷകസംഘടനയായ സേവാഭാരതിയുടെ പേരില്‍ കൈയ്യേറിയ ഭുമി തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആറുദിവസമായി സ്വാമി നിരാഹാര സമരത്തിലായിരുന്നു. കൈയേറിയ മുഞ്ചിറമഠത്തിന്റെ കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് ആറുദിവസമായി നിരാഹാരത്തിലായിരുന്നു സ്വാമി.
സമരപ്പന്തല്‍ തകര്‍ത്ത ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സ്വാമിയെ കൈയേറ്റംചെയ്തു. ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് ചതുര്‍മാസ പൂജയിലേര്‍പ്പെട്ടിരിക്കെയാണ് അദ്ദേഹം നിരാഹാരം ആരംഭിച്ചത്. പൂജ അവസാനിച്ച ഇന്നലെ ആചാരപ്രകാരം ഭിക്ഷാടനം നടത്തുകയുംചെയ്തു. ഇതിനുശേഷമാണ് പടിഞ്ഞാറേ നടയില്‍ സത്യഗ്രഹം ആരംഭിച്ചത്. ഇതിനായി പന്തല്‍ കെട്ടാന്‍ തുടങ്ങവേ ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ അമ്പതോളം പേര്‍ എതിര്‍പ്പുമായി സ്ഥലത്തെത്തി. സ്വാമിയെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയുംചെയ്ത സംഘം പന്തലുകാരനെ വിരട്ടിയോടിച്ചു.
സംഘര്‍ഷാവസ്ഥയറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസുമായും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തട്ടിക്കയറി. പന്തല്‍കെട്ടാന്‍ അനുവദിക്കില്ലെന്ന് ആര്‍.എസ്.എസ് പ്രഖ്യാപിച്ചു. പന്തല്‍ വേണമെന്ന നിലപാടില്‍ ഉറച്ചുനിന്ന സ്വാമിയെ അനുകൂലിച്ച് ഭക്തരും വിവിധ സംഘടനകളുടെ പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ തര്‍ക്കമായി. തുടര്‍ന്ന് പൊലീസിന്റെ സംരക്ഷണത്തില്‍ പന്തല്‍ കെട്ടി. ഇവിടെ സത്യഗ്രഹമിരുന്ന സ്വാമിയെ കാണാനെത്തിയ ഭക്തരെ ആര്‍.എസ്.എസുകാര്‍ മര്‍ദിച്ചതോടെ വീണ്ടും സംഘര്‍ഷമുണ്ടായി. അക്രമികള്‍ സംഘടിച്ചെത്തിയതോടെ പൊലീസ് ലാത്തിവീശി. ഇതിനിടെയാണ് ആര്‍.എസ്.എസുകാര്‍ സമരപ്പന്തല്‍ പൊളിച്ചതും സ്വാമിയുടെ കസേരയും മറ്റും തകര്‍ത്തതും. ഇതോടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് സ്വാമി നിലത്ത് കുത്തിയിരുന്നു. സ്വാമിയെ ആക്രമിക്കാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീണ്ടും ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന അമ്പതോളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സത്യഗ്രഹം തുടരുമെന്ന് പുഷ്പാഞ്ജലി സ്വാമി അറിയിച്ചതോടെ അദ്ദേഹത്തിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
rss attacke pushpanjali swamiyar in padmanabhaswamy temple
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."