സി.പി.എമ്മും ബി.ജെ.പിയും സംഘര്‍ഷത്തിന് ശ്രമിക്കുന്നു: എന്‍.കെ പ്രേമചന്ദ്രന്‍
ചാത്തന്നൂര്‍: കേരളത്തിലെ സാമൂഹിക അന്തരീക്ഷം സംഘര്‍ഷഭരിതമാക്കാനുള്ള നടപടികളാണ് ബി.ജെ.പിയും സി.പി.എമ്മും പിന്തുടരുന്നതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. ആര്‍.എസ്.പി ചാത്തന്നൂര്‍ മണ്ഡലം സമ്മേളനം പാരിപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിശ്വാസത്തെ മതപരമായ ധ്രുവീകരണത്തിന് ബി.ജെ.പിയും സാമുദായിക ധ്രുവീകരണത്തിന് സി.പി.എമ്മും ഉപയോഗിക്കുകയാണ്. ഒരുമയോടെ കഴിയുന്ന ജനതയെ മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് സൗഹൃദാന്തരീക്ഷം തകര്‍ക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുരേന്ദ്രന്‍ അധ്യക്ഷനായി. ഫിലിപ്പ് കെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം രാജേന്ദ്രപ്രസാദ്, പ്ലാക്കാട് ടിങ്കു, രാജന്‍കുറുപ്പ്, സുഭദ്രാമ്മ, വിനില്‍കുമാര്‍, തുളസീധരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."