HOME
DETAILS

പി.എസ്.സി പരീക്ഷാ തട്ടിപ്പ്: കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

  
backup
September 15 2019 | 20:09 PM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d-6

 


തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ കോടതിയില്‍ കീഴടങ്ങിയ പ്രണവിനെയും സഫീറിനെയും കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അപേക്ഷ തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് പരിഗണിക്കും. ഈ മാസം ഏഴിനാണ് കേസിലെ രണ്ടാംപ്രതിയും പി.എസ്.സി പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ രണ്ടാംറാങ്കുകാരനുമായ പ്രണവും നാലാംപ്രതി സഫീറും കോടതിയില്‍ കീഴടങ്ങിയത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈംബ്രാഞ്ച് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഇന്നലെ വരെ കോടതി അവധിയായിരുന്നതിനാല്‍ പരിഗണിച്ചിരുന്നില്ല.
ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പ് സംബന്ധിച്ച പൂര്‍ണവിവരം ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. തട്ടിപ്പ് ആസൂത്രണം ചെയ്തത് പ്രണവാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസില്‍ നേരത്തേ അറസ്റ്റിലായ ശിവരഞ്ജിത്ത്, നസീം, പൊലിസുകാരനായ ഗോകുല്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. ചോദ്യപേപ്പര്‍ ഏതുവിധത്തില്‍ പുറത്തെത്തി, അതിന് യൂനിവേഴ്‌സിറ്റി കോളജിലെയോ പി.എസ്.സിയിലെയോ ജീവനക്കാരുടെ ആരുടെയെങ്കിലും സഹായമുണ്ടായിരുന്നോ തുടങ്ങിയ കാര്യത്തിലാണ് ഇനി വ്യക്തത വരേണ്ടത്. യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥിയാണ് ചോദ്യപേപ്പര്‍ പുറത്തെത്തിച്ചതെന്ന് ഉത്തരങ്ങള്‍ അയച്ചുകൊടുക്കാന്‍ സഹായിച്ച ഗോകുല്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും അതെങ്ങനെ വിദ്യാര്‍ഥിക്കു ലഭിച്ചുവെന്ന വിവരം ലഭിച്ചിരുന്നില്ല.
പ്രതികളെ നുണപരിശോധനക്ക് വിധേയരാക്കണമെന്നും വീണ്ടും പരീക്ഷയെഴുതിക്കണമെന്നും ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷകളും കോടതിയിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago